ADVERTISEMENT

കറികൾക്ക് രുചിയും ഗന്ധവും വർധിപ്പിക്കാൻ ചേർക്കുന്ന ഒന്നാണ് പെരുംജീരകം. ഇതിന് നിരവധി ആരോഗ്യഗുണങ്ങളും ഉണ്ട്. പെരുംജീരകം ഇട്ട് കുതിർത്ത വെള്ളം ദിവസവും കുടിക്കുന്നത് ഏറെ ഗുണകരമാണ്. ദഹനം മെച്ചപ്പെടുത്തുന്നതിൽ തുടങ്ങി ശരീരഭാരം കുറയ്ക്കാൻ വരെ ഇതു സഹായിക്കും. പെരുംജീരകവെള്ളത്തിന്റെ ആരോഗ്യഗുണങ്ങള്‍ അറിയാം.

ദഹനം
പെരുംജീരകം ദഹനം മെച്ചപ്പെടുത്തുന്നു. ദിവസവും പെരുംജീരകവെള്ളം കുടിക്കുന്നത് ബ്ലോട്ടിങ്ങ്, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ ദഹനപ്രശ്നങ്ങൾ അകറ്റുന്നു. പെരുംജീരകത്തിൽ അനെതോൾ (anethole) പോലുള്ള സംയുക്തങ്ങൾ ഉണ്ട്. ഇത് ദഹനം വേഗത്തിലാക്കുന്നു. ഭക്ഷണത്തിനു മുൻപോ ശേഷമോ പെരുംജീരകവെള്ളം കുടിക്കുന്നത് അസ്വസ്ഥതകൾ അകറ്റും.

ജലാംശം നിലനിർത്തുന്നു
ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. പെരുംജീരക വെള്ളം ഉന്മേഷമേകും. അതോടൊപ്പം ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ഇതുവഴി വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ആരോഗ്യത്തിനും നന്നായിരിക്കും.

വായയുടെ ആരോഗ്യം
പെരുംജീരകത്തിന് ആന്റിബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കി ആരോഗ്യമേകുന്നു. പെരുംജീരകവെള്ളം കുടിക്കുന്നത് ശ്വാസത്തെ പുതുമയുള്ളതാക്കുകയും വായയെ വൃത്തിയുള്ളതാക്കുകയും ചെയ്യും. പെരുംജീരകം വായിലിട്ട് ചവയ്ക്കുന്നത് ഉമിനീരിന്റെ ഉൽപാദനം കൂട്ടും. ഇത് ആസിഡുകളെ നിർവീര്യമാക്കി. ക്യാവിറ്റിയിൽ നിന്നും മോണരോഗങ്ങളിൽ നിന്നും സംരക്ഷണമേകുന്നു. പെരുംജീരകവെള്ളം പതിവായി കുടിക്കുന്നത് വായയുെട വൃത്തിക്കും ദന്താരോഗ്യത്തിനും ഏറെ നല്ലതാണ്.

Representative image. Photo Credit: Dacharlie/istockphoto.com
Representative image. Photo Credit: Dacharlie/istockphoto.com

ശരീരഭാരം നിയന്ത്രിക്കുന്നു
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് െപരുംജീരകവെള്ളം ഗുണം ചെയ്യും. പെരുംജീരകത്തിന് ഡൈയൂററ്റിക് ഗുണങ്ങളുണ്ട്. ഇത് ബ്ലോട്ടിങ്ങ് തടയുകയും അമിതമായുള്ള വാട്ടർ റിറ്റൻഷൻ ഇല്ലാതാക്കുകയും ചെയ്യും. പെരുംജീരകത്തിലെ നാരുകൾ വയറു നിറഞ്ഞതായ തോന്നൽ ഉണ്ടാക്കുകയും കലോറി കുറച്ചു മാത്രം ഉള്ളിലെത്താൻ സഹായിക്കുകയും ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇതോടൊപ്പം വ്യായാമം പതിവാക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുകയും ചെയ്യാം.

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ
ഗുരുതരമായ ഇൻഫ്ലമേഷൻ, ഹൃദ്രോഗം, സന്ധിവാതം, ദഹനസംബന്ധമായ രോഗങ്ങൾ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. പെരുംജീരകത്തിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകളും ആന്റി ഇന്‍ഫ്ലമേറ്ററി സംയുക്തങ്ങളും ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു.

പോഷകങ്ങൾ
അവശ്യപോഷകങ്ങളാൽ സമ്പന്നമാണ് പെരുംജീരകം. ഇതിൽ വിറ്റമിനുകൾ (വിറ്റമിന്‍ സി), പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം മുതലായ ധാതുക്കൾ എന്നിവയുണ്ട്. പെരുംജീരകവെള്ളം കുടിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും പേശികളുടെ പ്രവർത്തനത്തിനും സഹായിക്കുന്നു.

Representative image. Photo Credit: GoodLifeStudio/istockphoto.com
Representative image. Photo Credit: GoodLifeStudio/istockphoto.com

സ്ത്രീകളുടെ ആരോഗ്യം
ആർത്തവസമയത്തെ അസ്വസ്ഥതകൾ അകറ്റാൻ പെരുംജീരകവെള്ളം സഹായിക്കും. പേശികളെ റിലാക്സ് ചെയ്യിക്കാനുള്ള പെരുംജീരകത്തിന്റെ കഴിവ് ആർത്തവവേദന അകറ്റാൻ സഹായിക്കും. പെരുംജീരകവെള്ളം പതിവായി കുടിക്കുന്നത് ആർത്തവസമയത്തെ േവദനകൾക്കും അസ്വസ്ഥതകൾക്കും ആശ്വാസം നൽകും.

ചർമത്തിന്റെ ആരോഗ്യം
ഓക്സീകരണ നാശം തടഞ്ഞ് ചർമത്തിന് യുവത്വമേകാൻ പെരുംജീരകവെള്ളത്തിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ സഹായിക്കും. ചർമത്തിന്റെ ഈർപ്പവും ഇലാസ്തികതയും നിലനിർത്താനും ഇത് സഹായിക്കും. ആരോഗ്യമുള്ള തിളങ്ങുന്ന ചർമം സ്വന്തമാക്കാൻ പതിവായി പെരുംജീരകവെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.

English Summary:

7 Amazing Benefits of Drinking Fennel Water Daily

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com