ADVERTISEMENT

എറണാകുളം ഇടപ്പള്ളിയിലാണ് ബിസിനസുകാരനായ വിനയ് വർഗീസിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. മേടിച്ചിട്ട 8 സെന്റ് പ്ലോട്ടിലാണ് വീടുപണിതത്. വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടിനനുസരിച്ചാണ് വീടിന്റെ രൂപകൽപന.

7-cent-city-home-edappally-side

ഫ്ലാറ്റ്+ ബോക്സ് ആകൃതിയിലാണ് എലിവേഷൻ. പുറംചുവരുകളിൽ സിമന്റ് ടെക്സ്ചറും ക്ലാഡിങ്ങും അഴക് നിറയ്ക്കുന്നു. വീടിനോട് ചേർന്നുള്ള പോർച്ച് കൂടാതെ മുറ്റത്ത് മറ്റൊരു പോർച്ചും നിർമിച്ചു. മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ചു ഭംഗിയാക്കി.

7-cent-city-home-edappally-night

ഫർണിച്ചറുകൾ ഇന്റീരിയർ തീം പ്രകാരം കസ്റ്റമൈസ് ചെയ്തതാണ്. സ്വകാര്യതയോടെ ഗസ്റ്റ് ലിവിങ് വിന്യസിച്ചു. മനോഹരമായി ചിട്ടപ്പെടുത്തിയ ഫർണിച്ചറുകളും ഷോപീസുകളും ഇവിടം അലങ്കരിക്കുന്നു. ഭിത്തിയിൽ കൊടുത്ത മിറർ ഇവിടം കൂടുതൽ സ്‌പേഷ്യസായി തോന്നാൻ സഹായിക്കുന്നു.

7-cent-city-home-edappally-living

ഇവിടെനിന്നും ഓപ്പൺ ഹാളിലേക്ക് പ്രവേശിക്കാം. ഫാമിലി ലിവിങ്, ഡൈനിങ്, സ്‌റ്റെയർ എന്നിവ ഇവിടെ വരുന്നു. സ്‌റ്റെയർ ഏരിയ ഡബിൾ ഹൈറ്റിലാണ്. ഇതിന്റെ താഴെയായി ഫാമിലി ലിവിങും ടിവി യൂണിറ്റും സജ്ജീകരിച്ചു. റോസ് ഫാബ്രിക് സോഫയാണ് ഇവിടെ കൊടുത്തത്. ഇവിടെനിന്നും ഫോൾഡബിൾ ഗ്ലാസ് ഡോർ വഴി വശത്തെ മുറ്റത്തേക്കിറങ്ങാം. ഇറ്റാലിയൻ മാർബിളാണ് കോമൺ ഏരിയകളിൽ വിരിച്ചത്. കിടപ്പുമുറികളിൽ വിട്രിഫൈഡ് ടൈൽ വിരിച്ചു. വുഡ്+ ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് സ്‌റ്റെയർ കൈവരികൾ.

7-cent-city-home-edappally-family

ഡൈനിങ് ടേബിൾ ആരുമൊന്ന് ശ്രദ്ധിക്കും. ഇറ്റാലിയൻ മാർബിളാണ് ടേബിൾ ടോപ്പായി വരുന്നത്. ആർട്ടിഫിഷ്യൽ ഗ്രീൻ  ലെതർ കോംബിനേഷനിലുള്ള ചെയറുകളും ഇവിടംമനോഹരമാക്കുന്നു.

7-cent-city-home-edappally-dine

ഡൈനിങ്ങിൽ നിന്നും ഗ്ലാസ് ഡോർ വഴി പാഷ്യോയിലേക്കിറങ്ങാം. ഇതുവഴി പ്രകാശം സമൃദ്ധമായി ഉള്ളിലേക്കെത്തും. അധികസുരക്ഷയ്ക്ക് വേണ്ടി റോളിങ് ഷട്ടറുകളും കൊടുത്തു. ജിഐ ട്യൂബിൽ ഫ്രോസ്റ്റഡ് ഗ്ലാസ് വിരിച്ച് ഔട്ടർ കോർട്യാർഡ് സ്‌പേസും ക്രമീകരിച്ചു. ഇവിടെ കടപ്പ സ്റ്റോണും പെബിൾസും ഇൻഡോർ പ്ലാന്റ്‌സുമൊക്കെ കൊടുത്ത് ഭംഗിയാക്കി.

7-cent-city-home-edappally-court

ഐലൻഡ് കിച്ചനാണ് ഒരുക്കിയത്. മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ സ്റ്റെല്ലാർ സ്റ്റോൺ വിരിച്ചു.

7-cent-city-home-edappally-kitchen

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികൾ വിന്യസിച്ചു. വിശാലമാണ് മുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് യൂണിറ്റ്, ചെയറുകൾ എന്നിവയെല്ലാം മുറികളിലുണ്ട്.ഫുൾ ലെങ്ത് സ്ലൈഡിങ് വാഡ്രോബുകളിൽ മിറർ കൊടുത്തിട്ടുണ്ട്. ഇത് മുറിക്ക് കൂടുതൽ വലുപ്പം തോന്നാൻ സഹായിക്കുന്നു.

7-cent-city-home-edappally-bed

അപ്പർ ലിവിങ് കൊടുത്തിട്ടില്ല, പകരം മുകളിൽ ഒരു ഹോംതിയറ്റർ ക്രമീകരിച്ചു. പരിസ്ഥിതിസൗഹൃദനയങ്ങളും ഇവിടെ പിന്തുടർന്നു. സോളർ പ്ലാന്റിലൂടെ വീട്ടിലേക്കാവശ്യമായ വൈദ്യുതി മുഴുവൻ ലഭിക്കുന്നു. അതുകൊണ്ട് കറണ്ട് ബില്ലിനെ പേടിക്കേണ്ട.

7-cent-city-home-edappally-upper

 

Project facts

Location- Edappally, Ernakulam

Plot- 8 cent

Area- 3005 SFT

Owner- Vinay Varghese

Designer- Shinto Varghese

Concept Design Studio, Kadavanthra, Kochi 

Ph- +914844864633

Y.C- Dec 2020

English Summary- Modern Kerala City Home Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com