ADVERTISEMENT

എറണാകുളം ജില്ലയിൽ കോതമംഗലത്തിനടുത്ത് പല്ലാരിമംഗലത്താണ് അജ്മലിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. അണുകുടുംബമായതിനാൽ ഒറ്റനിലയിൽ സൗകര്യങ്ങൾ ചിട്ടപ്പെടുത്തിയ വീട് എന്ന ആവശ്യപ്രകാരമാണ് വീടൊരുക്കിയത്. മേൽക്കൂര നിരപ്പായിവാർത്തശേഷം ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. അതോടെ വീടിന് ട്രോപ്പിക്കൽ-കൊളോണിയൽ രൂപഭാവങ്ങൾ കൈവന്നു.

cute-home-kothamangalam-side

വെള്ള നിറത്തോടൊപ്പം ടെക്സ്ചർ പെയിന്റും പുറംകാഴ്ച ഭംഗിയാക്കുന്നു.

cute-home-hall-JPG

വീടിന്റെ പിന്നിൽ വയലാണ്. ഇവിടെനിന്ന് കാറ്റും കാഴ്ചകളും അകത്തേക്ക് ലഭിക്കുംവിധമാണ് തുറസുകൾ ചിട്ടപ്പെടുത്തിയത്. വിശാലമായ പ്ലോട്ടിൽ മുറ്റം വേർതിരിച്ച് പിന്നിലേക്കിറക്കിയാണ് വീടുപണിതത്. നാച്ചുറൽ സ്‌റ്റോണും ഗ്രാസും ഇടകലർത്തി ഡ്രൈവ് വേ ഒരുക്കി. വശങ്ങളിൽ പുൽത്തകിടിയും ഉദ്യാനവുമുണ്ട്.

cute-home-formal-JPG

പോർച്ച്, സിറ്റൗട്ട് , ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 2900 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

cute-home-dining-JPG

വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ സ്വീകരിക്കുന്നത് വിശാലമായ തുറന്ന അകത്തളങ്ങളാണ്. ഫോർമൽ ലിവിങ് സ്വകാര്യതയുടെ മാറ്റി വിന്യസിച്ചു. ഫാമിലി ലിവിങ്, ഡൈനിങ്, മറ്റിടങ്ങളെ ബന്ധിപ്പിക്കുന്ന ഇടനാഴിയടക്കം വിശാലമായ ഹാളിന്റെ ഭാഗമാണ്.

cute-home-partition-JPG

വുഡൻ കളറുള്ള കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് ലിവിങ്ങിൽ. ഇതിനോട് യോജിക്കുംവിധം വുഡൻ ഫിനിഷ് ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും നൽകി.

ഫാമിലി ലിവിങ്ങിൽ ടിവി യൂണിറ്റ് നൽകി. വുഡൻ ഫിനിഷ്ഡ് ടൈൽസ് വിരിച്ച് ഇവിടം ഹൈലൈറ്റ് ചെയ്തു. ഫാമിലി ലിവിങ്- ഡൈനിങ് എന്നിവയിൽ പഴയ വീടുകളിലെ തടിമച്ചിനെ അനുസ്മരിപ്പിക്കുംവിധം വുഡൻ ഫിനിഷ്ഡ് സീലിങ് ഒരുക്കി.

ഹാളിന്റെ മധ്യത്തിലായി സ്ഥാപിച്ച ഡിസ്‌പ്ലെ ഷെൽഫാണ് ലിവിങ്- ഡൈനിങ് ഏരിയകളെ മറ്റിടങ്ങളിൽ നിന്ന് മറവുനൽകുന്ന പാർടീഷനായി വർത്തിക്കുന്നത്.

താഴത്തെ നിലയിൽ തന്നെ നാലുകിടപ്പുമുറികളും സൗകര്യത്തോടെ എന്നാൽ വ്യത്യസ്തമായി ഒരുക്കുക എന്ന വെല്ലുവിളി ഇവിടെ ഫലപ്രദമായി നിറവേറ്റിയിരിക്കുന്നു. ഹെഡ്‌സൈഡ് ഭിത്തിയിൽ ഹൈലൈറ്റർ നിറങ്ങളും പാനലിങ്ങും ചെയ്താണ് ഇവിടെ മുറികൾക്ക് വ്യത്യസ്ത ഗെറ്റപ് നൽകിയത്. അനുബന്ധമായി ചെറിയ ഡ്രസിങ് സ്‌പേസ്, അറ്റാച്ഡ് ബാത്റൂം എന്നിവയുമുണ്ട്.

cute-home-bed-JPG

സ്റ്റോറെജിനു പ്രാധാന്യം നൽകിയാണ് കിച്ചൻ ഡിസൈൻ. പ്ലൈവുഡ് ഫിനിഷിൽ ക്യാബിനറ്റ് ഒരുക്കി. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

cute-home-kitchen-JPG

തിരിഞ്ഞുനോക്കുമ്പോൾ 'ഒരുനില മതിയെന്ന തീരുമാനമാണ്' ഏറ്റവും നന്നായതെന്ന് വീട്ടുകാർ പറയുന്നു. പരിചയക്കാരുടെ പല രണ്ടുനില വീടുകളിലും മുകൾനില ശൂന്യമായി കിടക്കുന്നത് കണ്ടതാണ് ഇതിന് പ്രചോദനമായത്. വീട്ടുകാർ തമ്മിൽ ആശയവിനിമയം നിലനിർത്താനും പരിപാലനം എളുപ്പമാക്കാനും ഇത് ഉപകരിക്കുന്നു. 

cute-home-kothamangalam-night-JPG

വീടുപണിയാൻ പ്ലാൻ ചെയ്യുന്ന നിരവധിയാളുകൾ ഇപ്പോൾ വീട് കാണാനെത്തുന്നുണ്ട്. ചുരുക്കത്തിൽ വിശാലമായ പ്ലോട്ടിന് നടുവിൽ സ്വച്ഛസുന്ദരമായി നിലകൊള്ളുന്ന ഈ വീട് ഇപ്പോൾ ഈ പ്രദേശത്തെ താരമാണ്.

വീട് വിഡിയോസ് കാണാം

Project facts

Location- Pallarimangalam, Ernakulam

Plot- 50 cent

Area- 2900 Sq.ft

Owner- Ajmal

Architect- Ashly Mary Joseph

Design- Mejo Kurian

Voyage Designs

voyagedesings@gmail.com

English Summary:

Elegant Single Storeyed House Kothamangalam-Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com