ADVERTISEMENT

മലപ്പുറം മഞ്ചേരിയിൽ സ്വപ്നഭവനം സഫലമാക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. 

പടിഞ്ഞാറ് ദർശനമുള്ള നല്ല കാറ്റും വെളിച്ചവും ലഭിക്കുന്ന, ധാരാളം ഫലവൃക്ഷങ്ങളുള്ള പ്ലോട്ട് ആയിരുന്നു വീടുപണിക്കായി തിരഞ്ഞെടുത്തത്. പഴയകാല കേരളീയ ശൈലിയുള്ള നാലുകെട്ട് വേണം. അതിൽ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തണം. ഇതായിരുന്നു ഞങ്ങളുടെ ആവശ്യം.

manjeri-trad-home-room

മരങ്ങൾ വെട്ടിനിരത്തി വീടുപണിയുന്നതിനോട് താൽപര്യമില്ലായിരുന്നു. പടിപ്പുര മുതൽ ലാൻഡ്സ്കേപ്പിൽ ഹരിതാഭ നിറച്ചു. മുറ്റത്തു പടർന്നു പന്തലിച്ചു നിൽക്കുന്ന പഴയ മാവും പ്ലാവുമെല്ലാം നിലനിർത്തി. പേൾ ഗ്രാസ് വിരിച്ചതിനിടയിൽ തെച്ചിയും തുളസിയും നന്ത്യാർവട്ടവും കൊന്നയും നട്ടു. പച്ചപ്പിനിടയിലൂടെ വീടുകാണാൻ നല്ല ഭംഗിയാണ്.

തനതുകേരളീയ ശൈലിയിലാണ് പുറംകാഴ്ച. പല തട്ടുകളായി ട്രസ് ചെയ്ത മേൽക്കൂരകളുടെ സംയോജനമാണ് വീടിന്റെ തലയെടുപ്പ്.

manjeri-trad-home-yard

മേൽക്കൂരയിൽ മാംഗ്ലൂർ ടെറാക്കോട്ട ടൈൽ വിരിച്ചു. തെക്ക് വശത്തായി കാർ പോർച്ചും മുകളിൽ ഔട്ട്‌ ഹൗസും പഴയകാല പത്തായപ്പുര പോലെ നിർമിച്ചു.

manjeri-trad-home-inside

പ്രധാനവാതിൽ ഒറ്റപ്ലാവിൽ കൊത്തുപണികളും മണിച്ചിത്രത്താഴും കൂടിയ പഴയ രീതിയിൽ ഒരുക്കി. വെട്ടുകല്ല് തേക്കാതെ നിലനിർത്തിയ ഭിത്തികളും കരിങ്കല്ലിൽ കൊത്തുപണികളോട് കൂടിയ പില്ലറുകളും പൂമുഖം ആകർഷകമാക്കുന്നു. പോർച്ച്, പൂമുഖം, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, ഡൈനിങ്, കിച്ചൻ, വർക്കേറിയ, നാലു കിടപ്പുമുറികൾ, ബാത്റൂംസ് എന്നിവയാണ് 4800 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

manjeri-trad-home-upper

വീടിന്റെ ആത്മാവ് നടുമുറ്റമാണ്. ഇതിനുചുറ്റുമാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. വീടിന്റെ ഏതുഭാഗത്തുനിന്നും നടുമുറ്റം കാണാവുന്ന തരത്തിലാണ് ക്രമീകരണം. മഴയും വെയിലും ഉള്ളിലെത്തുന്ന തുറന്ന നടുമുറ്റം, വീടിനുള്ളിലെ ചൂടിനെ പുറംതള്ളി ഉള്ളിൽ കുളിർമ നിറയ്ക്കാനും ഉപകരിക്കുന്നു.

manjeri-trad-home-living

ഇടങ്ങൾ വേർതിരിക്കാൻ സീലിങ്, പാനലിങ് ഉപയോഗിച്ചു. ഉദാഹരത്തിന് ഡൈനിങ് ഏരിയയിൽ ജിപ്സം+ വുഡൻ തീമിൽ ഫോൾസ് സീലിങ് ചെയ്തു.

manjeri-trad-home-court

ട്രഡീഷണൽ തീമിനോട് ചേരുംവിധം തടിയുടെ ഫിനിഷിലാണ് പുതിയകാല സൗകര്യങ്ങൾ ഉൾപ്പെടുത്തിയ മോഡുലാർ കിച്ചൻ. മറൈൻ പ്ലൈ+ ടീക് വെനീർ ഫിനിഷിലാണ് ക്യാബിനറ്റുകൾ.

manjeri-trad-home-dine

മുറികൾക്ക് സാധാരണയിൽ കൂടുതൽ ഉയരംനൽകിയതിനാലും എല്ലാ ഭാഗത്തും ഡബിൾ ലെയർ സൺഷെയ്ഡ് നൽകിയതിനാലും വീടിനകത്ത് ചൂട് വളരെ കുറവാണ്. 

manjeri-trad-home-kitchen

വടക്കുവശത്ത് കുളം നിർമിച്ച് മഴവെള്ള സംഭരണിയുമായി കണക്ട് ചെയ്തു. മുൻകൂട്ടി ഡ്രെയിനേജ് സിസ്റ്റം മഴവെള്ള സംഭരണിയുമായി കണക്ട് ചെയ്തതിനാൽ എത്ര വലിയ മഴ പെയ്താലും വെള്ളം പറമ്പിലെ കുളത്തിലെത്തും. കിണർ റീചാർജ് ചെയ്യുന്നതിനാൽ വേനൽക്കാലത്തും വെള്ളത്തിന് ക്ഷാമം ഉണ്ടാകുന്നില്ല.

manjeri-trad-home-bed

കേരളത്തിലെ പഴയ തറവാടുകളെ കുറിച്ച് ആഴത്തിൽ പഠിച്ചശേഷമാണ് ഈ വീടിന്റെ ഡിസൈൻ പൂർത്തിയാക്കിയത്. ഈ വേനൽക്കാലത്തും വീടിനുള്ളിൽ എസി വേണ്ട, ഫാൻ പോലും ആവശ്യത്തിന് ഉപയോഗിച്ചാൽ മതി.

manjeri-trad-home-courtyard

പച്ചപ്പും കാറ്റും വെളിച്ചവും കണികണ്ട് ഉന്മേഷത്തോടെ ഓരോ ദിവസവും ഉണരാൻ കഴിയുന്നു. ഇപ്പോൾ വീടും അതിലെ ഒത്തുചേരലുകളുമാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം.

manjeri-trad-home-window

Project facts

Location – Manjeri, Malappuram 

Plot– 50 cent

Area– 4800 sqft

Owner-Kesavan

Design-LEZARA Designs, Manjeri

Y.C- 2023

English Summary:

Traditional Modern Fusion House- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com