ADVERTISEMENT

വീട് മുഷിഞ്ഞു. ഭിത്തിയിലൊക്കെ പായൽ നിറം. അകത്തും നിറം മങ്ങിയിട്ടുണ്ട്.

അഭ്യുദയകാംക്ഷികൾ പലരും പറഞ്ഞുതുടങ്ങി. വീട് പെയിന്റടിക്കാൻ സമയമായി.

അതെ പെയിന്റടിക്കാൻ സമയമായി.

പക്ഷേ പെയിന്റടിക്കാൻ തൽക്കാലം സാധിക്കില്ല. പണമില്ല അതുതന്നെ കാരണം.

രണ്ടു ലക്ഷം രൂപയെങ്കിലും വേണം.

തൽക്കാലം പെയിന്റടിയില്ല. വീടങ്ങനെ മുഷിഞ്ഞ് നിന്നോട്ടെ.

'മുഷിഞ്ഞ വീട്, മുന്തിയ ജീവിതം' അതാണ് മുദ്രാവാക്യം. എന്തിനും ഒരു മുദ്രാവാക്യം നല്ലതാണല്ലോ.

രണ്ട് ലക്ഷം ഇല്ലായ്കയല്ല. ഉണ്ട്. കാര്യം ശരിയാണ്, രണ്ട് ലക്ഷം മുടക്കിയാൽ നാട്ടിലെ കുറച്ചാളുകൾക്ക് പണിയായി. അവരുടെ വീട്ടിൽ സന്തോഷമായി. പെയിന്റ് കച്ചവടക്കാരന് ലാഭമായി. പെയിന്റ് കമ്പനിക്ക് ലാഭമായി. പക്ഷേ തൽക്കാലം പെയിന്റടി വേണ്ട എന്നാണ് തീരുമാനം.

എന്താ കാര്യം?... 

ഇപ്രാവശ്യം ഒരു വിദേശയാത്ര നടത്തണം.

പരമാവധി ഉല്ലാസം. അതാണ് ലക്ഷ്യം.

താമസിക്കുന്ന വീട്ടിൽ പണം ചെലവഴിച്ച് സംതൃപ്തി കണ്ടത്തേണ്ടതില്ല. കുറഞ്ഞ മെയിന്റനൻസ്. കൂടിയ സന്തോഷം. സ്വദേശ, വിദേശയാത്രകൾ, ചെറുകിട ഷോപ്പിങ്, ഇടയ്ക്ക് പുറത്ത് നിന്ന് ഭക്ഷണം...അങ്ങനെ ജീവിതത്തെ സന്തോഷിപ്പിക്കുന്നതിനു പകരം വീടിനെ നോക്കി, വീടിനെ മോടിപിടിപ്പിച്ച് പണവും സമയവും കളയുന്നത് മണ്ടത്തരമല്ലേ....

സുഹൃത്തിന്റെ യുക്തിഭദ്രമായ വാദത്തിനുമുന്നിൽ ഞാൻ നിശ്ശബ്ദനായി.

ശരിയാണ് വീടിന് നിറം തേച്ചുപിടിപ്പിച്ച് ജീവിതം നിറം കെട്ടുപോകുന്നതിനേക്കാൾ എത്രയോ മികച്ചതാണല്ലോ ഉള്ളപണം ഉല്ലാസത്തിന് ചെലവഴിച്ച് മനസിനെ സന്തോഷിപ്പിച്ച് നിർത്തുക എന്നത്. 

ജീവിതം ഒന്നല്ലേയുള്ളു. നമ്മളെന്തിനിങ്ങനെ നമ്മുടെ മുഷിഞ്ഞ വീടിനെപ്പറ്റി ആലോചിച്ച് പുകഞ്ഞ് ബേജാറാകുന്നത്.

***ലേഖകൻ ഡിസൈനറാണ് 

English Summary- Spending on House Maintenance or Enjoying Life? Need to Prioritise- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com