ADVERTISEMENT

പലരും വീട് രൂപകൽപന ചെയ്യുമ്പോൾ വരുത്തുന്ന നിസാരമെന്ന് തോന്നാവുന്ന ഒരുപിഴവുണ്ട്. നിരന്തരം ഉപയോഗിക്കാത്ത വീട്ടുസാധനങ്ങൾ വൃത്തിയായി സൂക്ഷിച്ചു വയ്ക്കുന്നതിനുവേണ്ടി ആവശ്യത്തിന് ഇടം കൊടുക്കാറില്ല എന്നതാണത്. വീടുപണി കഴിഞ്ഞു താമസം തുടങ്ങുമ്പോഴോ കുറച്ചു വർഷങ്ങൾ കഴിഞ്ഞു സ്റ്റോറേജ് പ്രശ്നം ബോധ്യമാകുമ്പോഴോ ആകും നാം ഇതിനെക്കുറിച്ച് ആലോചിക്കുക.

Plinth Area വർധിപ്പിച്ചും മുറികളുടെ എണ്ണം കൂട്ടിയുമാണ് സ്‌റ്റോറേജിന് പൊതുവേ നാം പരിഹാരം കാണുന്നത്. Pinth Area യുടെ ഏകദേശം നാലിരട്ടി ഇടം വെർട്ടിക്കൽ സ്‌പേസായി വീടുകളിലുണ്ടാകും. അതിൽ ഏകദേശം 20 ശതമാനം ജനാലകൾക്കും വാതിലുകൾക്കുമായി ഉപയോഗിക്കുന്നു.ബാക്കി ഭാഗം ഉപയോഗരഹിതമാണ്. ഈ ഭാഗം ശാസ്ത്രീയമായി രൂപകൽപന ചെയ്താൽ സ്‌റ്റോറേജ് പ്രശ്നം പരിഹരിക്കാം.

മറ്റൊന്ന് ബെഡ്‌കോട്ടുകളാണ്. നമ്മുടെ സങ്കൽപത്തിൽ കട്ടിലെന്നാൽ നാലുകാലിൽ താങ്ങി ഉയർത്തി നിർത്തുന്ന ഒരു പ്രതലമാണ്. എന്നാൽ സ്പേസ് മാനേജ്മെന്റനുസരിച്ച് പരമ്പരാഗത കട്ടിൽ സ്ഥലനഷ്ടമുണ്ടാക്കുന്നവയുമാണ്. സ്യൂട്ട്കേസോ ഉപയോഗമില്ലാത്ത മറ്റെന്തെങ്കിലും സാധനങ്ങളോ സൂക്ഷിക്കാനുള്ള ഇടമായിട്ടാണ് കട്ടിലിനടിഭാഗം നാം പൊതുവേ പരിഗണിക്കാറ്. പൊടിയും ഇഴജന്തുക്കളും പതുങ്ങിക്കിടക്കാൻ പറ്റിയ ഇടവുമാണത്. അവിടം വൃത്തിയാക്കാൻ ബുദ്ധിമുട്ടുമാണ്. 

എന്തുകൊണ്ട് കട്ടിലുകൾ തുറക്കാനാവുന്ന, അകം യഥേഷ്ടം ഉപയോഗിക്കാനാവുന്ന ഒരു പെട്ടിയുടെ രൂപത്തിൽ നിർമിച്ചു കൂടാ? പൊടി കയറാത്ത നല്ല സ്റ്റോറേജ് സ്പേസായി രൂപാന്തരപ്പെടുത്തുന്നതാണ് ആധുനികമായ കട്ടിൽ സങ്കൽപം. ഇപ്പോൾ ഇത്തരം കട്ടിലുകൾ പലരും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും അവർ ന്യൂനപക്ഷമാണ്. മാറ്റം വരേണ്ടതുണ്ട്.

English Summary:

Importance of Space utilisation to avoid clutter- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com