ADVERTISEMENT

സ്ഥലം വാങ്ങി അല്ലെങ്കിൽ കുടുംബസ്ഥലത്ത് സ്വപ്നഭവനം നിർമിക്കാൻ പ്ലാൻ ചെയ്യുന്ന സാധാരണക്കാരെ അലട്ടുന്ന ഒരു സംശയമാണ്, 'വീടാണോ കിണറാണോ ആദ്യം വേണ്ടത്?' എന്നത്.

എന്റെ അഭിപ്രായത്തിൽ കിണറാണ് ആദ്യംവേണ്ടത്. അപ്പോൾ പിന്നെ കിണർ കുഴിക്കുമ്പോൾ കിട്ടുന്ന മണ്ണ് എന്ത് ചെയ്യും?...

അത് തറയിൽ ഇടാമോ..? ഇട്ടാൽ/ഇട്ടില്ലെങ്കിൽ തറയ്ക്കും വീടിനും ദോഷമുണ്ടോ?...

കിണർ കുഴിക്കുമ്പോൾ കിട്ടുന്ന മണ്ണ് നിങ്ങളുടെ യുക്തിപോലെ തറയിലിടുകയോ വേറെയെവിടെയെങ്കിലും കൊണ്ടിടുകയോ ചെയ്യാം..രണ്ടായാലും നമുക്കും വീടിനും കിണറിനും ഒരു പ്രശ്നവുമില്ല.

ഒരു വീടിരിക്കുന്ന പറമ്പിൽനിന്ന്  ശുദ്ധമായ കുടിവെള്ളം ലഭിക്കുക എന്നത് ഭാഗ്യകരമായ കാര്യമാണ്. അതുകൊണ്ട് വീട് പണിയുവാൻ ഉദ്ദേശിക്കുന്ന സ്ഥലത്തു കിണർ കുഴിക്കാൻ സ്ഥലം ഉണ്ടെങ്കിൽ, വെള്ളം കിട്ടുവാൻ സാധ്യതയുള്ള സ്ഥലമാണെങ്കിൽ ആദ്യമേ തന്നെ കിണർ കുഴിച്ചു വെള്ളം ഉറപ്പാക്കുക.

വീടുപണിയുടെ എല്ലാ ഘട്ടങ്ങളിലും നമുക്ക് വെള്ളം ആവശ്യമായതിനാൽ  ആദ്യം കിണർ കുഴിച്ചു വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നത്, വീട് നിർണമാണത്തിൽ ഏറെ സഹായകമാകും. മാത്രമല്ല പാറ ഉള്ള സ്ഥലങ്ങളിൽ അത് പൊട്ടിക്കേണ്ടി വന്നാൽ കെട്ടിടം പണിതതിനു ശേഷമാണെങ്കിൽ കെട്ടിടത്തിനു വിള്ളൽ ഉണ്ടാകുവാനും സാധ്യതയുണ്ട്..

കിണർ കുഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

വെള്ളം കിട്ടുവാൻ കുറച്ചെങ്കിലും സാധ്യത ഉണ്ടെന്നു ഉറപ്പുള്ള ഭൂമിയിൽ മാത്രം കിണർ കുഴിക്കുക.

നമ്മുടെ ഭൂമിയോട് ചേർന്നുള്ള സമീപപ്രദേശങ്ങളിലെ കിണറുകൾ, ഭൂമിയുടെ ചരിവ് തുടങ്ങിയവ പരിശോധിച്ചാൽ വെള്ളം കിട്ടുവാനുള്ള സാധ്യത മനസ്സിലാക്കാം..

സാധാരണ താഴ്ചയിൽ വെള്ളം കിട്ടാത്ത സ്ഥലങ്ങളിൽ കുഴൽ കിണറുകളും പരീക്ഷിക്കാവുന്നതാണ്.

സാധാരണ കിണറിൽ നിന്നും ലഭിക്കുന്ന അത്രയും ശുദ്ധമായ വെള്ളം കുഴൽകിണറുകളിൽ ലഭിക്കാറില്ല, അതുകൊണ്ട് ആ വെള്ളം കുടിക്കുവാൻ ഉപയോഗിക്കുന്നവർ അനുയോജ്യമായ ഫിൽറ്ററേഷൻ യൂണിറ്റുകൾ കൂടി സ്ഥാപിക്കുന്നത് ഉചിതം.

നേരത്തെ പറഞ്ഞപോലെ സമീപഭൂമിയിലെ കിണറുകൾ, പ്രദേശത്തെ ജലലഭ്യതയുടെ സാധ്യത, തോടുകൾ, കുളങ്ങൾ, ജലാശയങ്ങൾ, ഭൂമിയുടെ ചരിവ്, ഉയരം എന്നിവ കണക്കാക്കി നമ്മുടെ ഭൂമിയിൽ എവിടെ കുഴിച്ചാൽ വെള്ളം ലഭിക്കും എന്ന് നമുക്ക് തന്നെ കണക്കാക്കാവുന്നതാണ്. കിണർ സ്ഥാനക്കാരുടെ ഉപദേശം തേടുന്നതിലും തെറ്റില്ല. പക്ഷേ വെള്ളം കിട്ടുവാൻ ഒരു സാധ്യതയും ഇല്ലാത്ത സ്ഥലങ്ങളിൽ ഓരോ സ്ഥാനക്കാർ പറയുന്നതും കേട്ട് മാറിമാറി കിണർ കുഴിക്കുന്നത് സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്നതിൽ കവിഞ്ഞൊരു പ്രയോജനവും ഇല്ല.

മനുഷ്യന് ജീവിക്കാൻ ശുദ്ധമായ വെള്ളം ഏറ്റവും അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് വീട് വയ്ക്കാൻ ഭൂമി വാങ്ങുമ്പോൾ വെള്ളം ലഭിക്കാനുള്ള സാധ്യതകൾ/കിണർ എന്നിവ ഉറപ്പുവരുത്തിയ ശേഷം വാങ്ങുന്നത് വളരെ ഉചിതം.

English Summary:

House of Well First? Planning House Construction- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com