ADVERTISEMENT

മറ്റാരെയും ആശ്രയിക്കാതെ സ്വന്തം ഐഡിയയിൽ കാര്യങ്ങൾ സൃഷ്‌ടിക്കുകയോ ശരിയാക്കുകയോ മാറ്റുകയോ ചെയ്യുന്ന DIY (Do IT Yourself) ഇന്ന് ട്രെൻഡാണ്. ഈ DIY ട്രിക്കുകൾ കൊണ്ട് ഒരുനൂറ്റാണ്ടിനടുത്ത് കാലപ്പഴക്കം ചെന്ന വീടിന്റെ വിലമതിപ്പ് അമ്പരപ്പിക്കുംവിധം ഉയർത്തിയിരിക്കുകയാണ് യുകെ സ്വദേശികളായ വീട്ടുടമകൾ. ഷാർലറ്റ്, ബോബി എന്നീ ദമ്പതികളാണ് സ്വന്തമായി വീടിന്റെ ലുക്കാകെ മാറ്റി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

1930 ൽ നിർമിക്കപ്പെട്ട വീട് 2021 ലാണ് ഷാർലറ്റും ബോബിയും സ്വന്തമാക്കുന്നത്. 436,000 പൗണ്ട് (4.6 കോടി രൂപ) ആയിരുന്നു അന്നത്തെ വില. വീടിന്റെ അടിസ്ഥാന രൂപത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ പുതുമ തോന്നിപ്പിക്കുന്ന വിധത്തിൽ എങ്ങനെ നവീകരിക്കാം എന്നായിരുന്നു ഇവരുടെ ചിന്ത. അങ്ങനെ ഓരോ മുറിയും സ്വന്തം നിലയിൽ മാറ്റിയെടുക്കാം എന്ന് തീരുമാനിച്ചു. 

കുട്ടികൾക്കായി ഒരിടവും വീടിനുള്ളിൽ ഒരുക്കിയിട്ടുണ്ട്.  വീട്ടിലെ പ്രധാന ആകർഷണവും .ഇതാണ്. അകത്തളത്തിന്റെ ഭംഗി കൂട്ടാൻ ഹാങ്ങിങ് ലൈറ്റുകൾ ഉപയോഗിച്ചു.  വാഡ്രോബുകൾ വാങ്ങി സ്വന്തമായി മുറികളിൽ ഫിറ്റ് ചെയ്തു.

മുറ്റത്ത് ആർട്ടിഫിഷൽ ഗ്രാസ്  വിരിച്ചതോടെ ലാൻഡ്സ്കേപ് ഭംഗിയായി. സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒഴിവുസമയം ചെലവിടാനായി മനോഹരമായ ഒരിടവും മുറ്റത്ത് ഒരുക്കിയിട്ടുണ്ട്. വീതി കുറഞ്ഞ തടികഷ്ണങ്ങൾ ഉപയോഗിച്ച് വീടിന്റെ പുറംഭാഗത്ത് ക്ലാഡിങ് നൽകി. പ്രോപ്പർട്ടിയുടെ പഴയ വേലി പുനർനിർമിക്കുകയായിരുന്നു അവസാനഘട്ടം.  60000 പൗണ്ടാണ് (63 ലക്ഷം രൂപ) ഈ നവീകരണങ്ങൾക്കായി ഇരുവരും ചെലവിട്ടത്. 

വീടിന്റെ ഓരോ നവീകരണ പ്രവർത്തനങ്ങളും ഇൻസ്റ്റഗ്രാം പേജിലൂടെ ഇവർ പങ്കുവയ്ക്കുന്നുണ്ട്. മാറ്റങ്ങൾ വരുത്തിയതോടെ നിലവിൽ വീടിന്റെ വില മതിപ്പ് 620,000 പൗണ്ടായി (6.55 കോടി രൂപ) ഉയർന്നു. DIY പ്രോജക്ടുകൾ പലതും കണ്ടിട്ടുണ്ടെങ്കിലും ഇത്ര ശ്രമകരമായ ഒന്ന് ആദ്യമായി കാണുകയാണ് എന്നാണ്  ദൃശ്യങ്ങൾ കണ്ടവർ പ്രതികരിക്കുന്നത്.

യാതൊരു മുൻ പരിചയവുമില്ലാതെ ഇത്ര മനോഹരമായി വീട് അപ്പാടെ മാറ്റിയെടുക്കാൻ ഇവർക്ക് എങ്ങനെ സാധിച്ചു എന്ന് അദ്‌ഭുതം പങ്കുവയ്ക്കുന്നവരും കുറവല്ല.

English Summary:

Owners Renovated Century Old House by themselves- Architecture News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com