ADVERTISEMENT

ഇപ്പോൾ കണ്ടുവരുന്നൊരു പ്രവണതയെ കുറിച്ചാണ് പറയാനുള്ളത്.  ഒരുകോടി രൂപ മുടക്കി സുന്ദരമായ വീട് പണിയുക, എന്നിട്ട് അതിനുമുന്നിലോ പിന്നിലോ ബാൽക്കണിയിലോ ഒരു 'അയ' വലിച്ചങ്ങ് കെട്ടുക. അതിൽ, മഴവിൽ നിറങ്ങളിലുള്ള, ഓട്ട വീണതും അല്ലാത്തതുമായ ബഹുവിധ രൂപത്തിലുള്ള അടിവസ്ത്രം മുതൽ സർവതുണികളും അറിഞ്ഞോ അറിയാതെയോ പ്രദർശിപ്പിക്കുക. കാര്യം നിസ്സാരമെന്ന് തോന്നും. പക്ഷേ ചിലയിടത്തെങ്കിലും ഇതൊരു പ്രശ്നമായി മാറുന്നുണ്ട്.

6 മാസം മഴയുള്ള നമ്മുടെ ട്രോപ്പിക്കൽ  കാലാവസ്ഥയിൽ തുണി ഉണങ്ങാൻ 'അയ' അനിവാര്യമാണ് എന്നതിൽ സംശയമില്ല. പക്ഷേ, അയ കെട്ടുന്നതിനും ഒരു രീതിയുണ്ടെന്ന് നാമറിയുന്നുണ്ടോ?

അയ കെട്ടുമ്പോൾ നിങ്ങൾ വീടിന്റെ / ഗേറ്റിന്റെ / ബാൽക്കണിയുടെ സമാന്തരമായി (parallel) കെട്ടാതെ, ലംബമായി (perpendicular) കെട്ടിയാൽ ഉണക്കാനിടുന്ന തുണികളുടെ കാഴ്ച നന്നേ കുറയും.

ദുബായിലും മറ്റും ഇങ്ങനെ ഫ്ലാറ്റിന്റെ  ബാൽക്കണിയിൽ തുണി വിരിച്ചാൽ ഭീമമായ തുക മുനിസിപ്പാലിറ്റി പിഴ ഈടാക്കുമായിരുന്നു .

മുറ്റത്ത് അയയിൽ ഉണക്കാനിടുന്ന തന്റെ അടിവസ്ത്രങ്ങൾ സ്ഥിരമായി മോഷണം പോകുന്നതിനാൽ, താനിപ്പോൾ  ഭർത്താവിന്റെ അതേ ബ്രാൻഡിലുള്ള  അടിവസ്ത്രമാണ് ഉപയോഗിക്കുന്നത് എന്നുപരാതിപ്പെട്ട സ്ത്രീയുടെ ഗതികേട് തമാശയായി തോന്നിയില്ല...

അയയിൽ തൂങ്ങുന്ന അടിവസ്ത്രങ്ങൾ മൂലം നാട്ടിൽ കലാപങ്ങളൊന്നും ഉണ്ടാവില്ലെങ്കിലും, നാട്ടുകാരിൽ ചിലരുടെ വൃത്തികെട്ട ഒളിഞ്ഞുനോട്ടത്തിന് പ്രചോദനം കൊടുക്കുന്ന അവസരങ്ങൾക്ക് നാം ഇടവരുത്തണോ എന്നതാണ് ചോദ്യം.

മറ്റൊരു പ്രധാന സംഗതി, ഇന്നാട്ടിലെ ഡിസൈനർമാർ വീടും ചുറ്റുവട്ടവും രൂപകൽപന ചെയ്യുമ്പോൾ, അവിടെ താമസിക്കുന്നവരുടെ തുണികൾ നാലാളുകാണാതെ  ഉണക്കാനിടാനുള്ള സൗകര്യമൊരുക്കുന്ന കാര്യത്തിൽ ഇത്തിരി മനസ്സുവയ്ക്കണമെന്ന് എനിക്ക് അപേക്ഷയുണ്ട്. 

English Summary:

Drying Clothes in Open Space in Kerala Home- Need for Privacy- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com