ADVERTISEMENT

പൂർണമായും ഉപ്പിൽ നിർമിച്ച ഒരു കെട്ടിടം. കേൾക്കുമ്പോൾ കുട്ടികളെ രസിപ്പിക്കാനുള്ള ഏതോ അനിമേഷൻ സീരീസിലെ കെട്ടിടത്തിന്റെ കാര്യമാണ് പറയുന്നതെന്ന് തോന്നാം. എന്നാൽ ബൊളീവിയയിലെ കൊൽചാനി എന്ന സ്ഥലത്ത് ഇവിടെ സ്ഥിതി ചെയ്യുന്ന പലാസിയോ ഡി സാൽ എന്ന ഹോട്ടൽ യഥാർഥത്തിൽ ഒരു ഉപ്പുകൊട്ടാരം തന്നെയാണ്. 

ലോകത്തിലെ ഏറ്റവും വലിയ ഉപ്പുപാടം  എന്നറിയപ്പെടുന്ന സലാർ ഡി യുയുനിയിലാണ് പലാസിയോ ഡി സാൽ നിർമിക്കപ്പെട്ടിരിക്കുന്നത്. 4000 ചതുരശ്ര മൈൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം ആദ്യ കാഴ്ചയിൽ മഞ്ഞുമൂടിയതാണെന്ന് തോന്നുമെങ്കിലും യഥാർഥത്തിൽ ഉപ്പുകൊണ്ട് നിർമിതമായതാണ്. ഭിത്തികളും തറയും സീലിങ്ങും ശില്പങ്ങളും എല്ലാം ഉപ്പിൽ തന്നെയാണ്.

 ഹോട്ടൽ നിർമിക്കുന്നതിന് മുൻപ് ഉടമയായ ജുവാൻ ഖെസാദയുടെ വിചിത്രമായ ഐഡിയ കേട്ട പലരും ഇങ്ങനെ ഒരു ഹോട്ടലിലേക്ക് ആരും താമസത്തിന് എത്തില്ല എന്ന് പരിഹസിച്ചിരുന്നു. എന്നാൽ ഇന്ന് വർഷത്തിലുടനീളം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ ഉപ്പു ഹോട്ടലിലെ ജീവിതം അനുഭവിച്ചറിയാനായി മാത്രം ഇവിടേക്ക്  എത്തുന്നു.

1993 ൽ 12 ഡബിൾ ബെഡ്റൂമുകളും ഒരു കോമൺ ബാത്റൂമും  ഉൾപ്പെടുത്തി ആദ്യം ഹോട്ടൽ നിർമിക്കപ്പെട്ടെങ്കിലും കൃത്യമായി ഹോട്ടൽ മാനേജ് ചെയ്യാനാവാത്തത് മൂലം 2002 ൽ അത് പൊളിച്ചു നീക്കിയിരുന്നു. പിന്നീട് 2007ലാണ് ഇന്ന് കാണുന്ന പലാസിയോ ഡി സാൽ നിർമിക്കപ്പെട്ടത്. 

എവിടെ തിരിഞ്ഞാലും ഉപ്പാണെങ്കിലും അത് രുചിച്ചു നോക്കാനായി ഭിത്തിയിൽ നക്കാൻ അതിഥികൾക്ക് അനുവാദമില്ല. എന്നാൽ അതിനായി മറ്റൊരു സംവിധാനം ഒരുക്കിയിട്ടുണ്ട്. പലാസിയോ ഡി സാലിലെ ഓരോ മുറിയിലും ഉപ്പ് കട്ടകൾകൊണ്ടുള്ള പ്രത്യേക സീലിങ്ങുകളാണ് നൽകിയിട്ടുള്ളത്. താമസക്കാർക്ക് ഇവയിൽ തൊട്ട് ഉപ്പ് രുചിക്കാം. കിടക്കകളും കസേരകളും മേശകളും എല്ലാം ഉപ്പിൽ തന്നെയാണ് നിർമിച്ചിരിക്കുന്നത്. 

നവംബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ മഴക്കാലമായതിനാൽ ഈർപ്പം മൂലം ഹോട്ടലിന് കേടുപാടുകൾ സംഭവിക്കാറുണ്ട്. ഈ സമയത്ത് ഹോട്ടലിന്റെ പലഭാഗങ്ങളും പുനർനിർമിക്കേണ്ടി വരും. 

English Summary:

Hotel Built with Salt in Bolivia- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com