ADVERTISEMENT

ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖല വലിയ പരിണാമത്തിന് സാക്ഷ്യം വഹിക്കുകയാണ്. രാജ്യത്തെ മധ്യവർഗത്തിന്റെ വേഗതയിലുള്ള വളർച്ചയാണ് ഇങ്ങനെയൊരു പരിണാമത്തിന് കാരണമെന്ന് പറയാം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ വർധനയുണ്ടാകാൻ ഈ മാറ്റം സഹായിച്ചതോടെ വ്യാവസായിക വിദഗ്ധർക്കൊപ്പം നിക്ഷേപകരും ഡെവലപ്പർമാരും ഉപയോക്താക്കളും റിയൽ എസ്റ്റേറ്റ് മേഖലയിൽ കൂടുതൽ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

മറ്റൊരു തരത്തിൽ രാജ്യത്തിന്റെ വളർച്ചയുടെ പ്രതീകമായി റിയൽ എസ്റ്റേറ്റ് മേഖലയിലെ മാറ്റങ്ങളെ കാണാം. ഈ കാലയളവിൽ ഇന്ത്യയിലെ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിപണിയെ രൂപപ്പെടുത്തുന്ന ചില പ്രധാന പ്രവണതകൾ ഏതൊക്കെയാണെന്ന് നോക്കാം.

• കുറഞ്ഞ സാന്ദ്രതയുള്ള ഭവനങ്ങൾ വർദ്ധിക്കുന്നു

ആളുകൾ തിങ്ങിപ്പാർക്കുന്ന ഫ്ലാറ്റുകളെ അപേക്ഷിച്ച് വില്ലകൾ, ടൗൺ ഹൗസുകൾ, പ്ലോട്ടഡ് ഡെവലപ്‌മെൻ്റുകൾ തുടങ്ങി, കുറഞ്ഞ സാന്ദ്രതയുള്ള ഭവന ഓപ്ഷനുകൾക്ക് ഇന്ന് ആവശ്യക്കാർ ഏറുന്നുണ്ട്. തിരക്കേറിയ നഗരങ്ങളെ അപേക്ഷിച്ച് പ്രകൃതിയുമായി കൂടുതൽ ഇണങ്ങിച്ചേർന്ന് സ്വകാര്യത ഉറപ്പാക്കുന്ന താമസസ്ഥലങ്ങൾക്കാണ് ഇന്ന് ഭൂരിഭാഗവും പ്രാധാന്യം നൽകുന്നത്. ഈ ട്രെൻഡുകൾക്ക് അനുസൃതമായി തുറസ്സായ ഇടങ്ങളും പച്ചപ്പും നിറഞ്ഞ കുറഞ്ഞ സാന്ദ്രതയുള്ള ഭവന പദ്ധതികൾക്കാണ് ഡെവലപ്പർമാരും മുൻതൂക്കം നൽകുന്നത്.

• സാങ്കേതികതയുടെ ഇടപെടൽ

കൂടുതൽ സുരക്ഷയും സൗകര്യവും ഒരുക്കാൻ സഹായിക്കുന്നതിനാൽ സാങ്കേതികവിദ്യകളുടെ സംയോജനം റസിഡൻഷ്യൽ ലാൻഡ്സ്കേപ്പിങ്ങിൽ  വിപ്ലവം സൃഷ്ടിക്കുന്നുണ്ടെന്ന് പറയാം. ഹോം ഓട്ടമേഷൻ, AI അസിസ്റ്റൻ്റുകൾ എന്നിവയുള്ള സ്മാർട്ട് ഹോമുകൾ ജീവിതനിലവാരം ഉയർത്തിയിട്ടുണ്ട്. 2020ൽ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നതനുസരിച്ച് സ്മാർട്ട്ഫോമുകളുടെ കാര്യത്തിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്തുണ്ട്. ഇതിനുപുറമേ 2025 ആകുമ്പോഴേക്ക് ഇന്ത്യയിലെ സ്മാർട്ട് ഹോമുകളുടെ എണ്ണം 442 ദശലക്ഷമായി ഉയരുമെന്ന് 2021-ലെ സ്റ്റാറ്റിസ്റ്റയുടെ ഡിജിറ്റൽ മാർക്കറ്റ് ഔട്ട്‌ലുക്ക് പ്രവചിക്കുന്നു.

• സ്വന്തം ഉടമസ്ഥതയിൽ വീടുണ്ടാകണമെന്ന താൽപര്യം

കോവിഡ് വ്യാപനത്തിന് ശേഷം സ്വന്തം ഉടമസ്ഥതയിൽ വീടുകൾ ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട സമൂഹത്തിന്റെ കാഴ്ചപ്പാടിൽ വലിയ മാറ്റം വന്നിട്ടുണ്ട്. വാടക വീടുകൾ തിരഞ്ഞെടുക്കുന്നവരെ അപേക്ഷിച്ച് സ്വന്തമായി ഒരു വീട് ഉണ്ടാവണമെന്ന് ചിന്തിക്കുന്നവരാണ് ഇപ്പോൾ അധികവും. ജോലി, പഠനം, വിനോദം എന്നിവയ്‌ക്കായി പ്രത്യേക സ്ഥലങ്ങൾ ഒരുക്കിയിട്ടുള്ള വീടുകൾ സ്വന്തമാക്കി താമസിക്കുന്നതിൻ്റെ ഗുണങ്ങളെക്കുറിച്ചും ആളുകൾ ബോധവാന്മാരാണ്. 2021 ജൂലൈ 1 മുതൽ 2022 ജൂൺ 30 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ ബാങ്കുകൾ ഏകദേശം 2 ട്രില്യൺ രൂപ ഭവന വായ്പ ഇനത്തിൽ കൈമാറിയിട്ടുണ്ട്. ഇന്ത്യക്കാർ റസിഡൻഷ്യൽ പ്രോപ്പർട്ടികൾ സ്വന്തമാക്കുന്നതിനോട് കൂടുതൽ താല്പര്യം കാണിക്കുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയാണിത്.

• ലക്ഷ്വറി ഹൗസിങ് 

പ്രീമിയം, ആഡംബര ഭവനങ്ങൾ റിയൽ എസ്റ്റേറ്റ് വിപണിയുടെ ആകർഷണമായി  മാറിയിട്ടുണ്ട്.  സമാനതകളില്ലാത്ത ജീവിത സാഹചര്യങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നവർ ആഡംബര സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇത്തരം എക്സ്ക്ലൂസീവ് ഭവന പദ്ധതികളിൽ ആകൃഷ്ടരാകുന്നു.  മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാശാസ്‌ത്രം, സാങ്കേതിക സംയോജനം, വരുമാന നിലവാരത്തിലെ ഉയർച്ച എന്നിവയാണ് ഉപഭോക്താക്കളുടെ മുൻഗണനയെ സ്വാധീനിക്കുന്ന ഘടകങ്ങൾ. 2022 ൻ്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 2023 ൻ്റെ ആദ്യ പകുതിയിൽ ഇന്ത്യയിലെ ആഡംബര ഭവനങ്ങളുടെ വിൽപന 130 ശതമാനമാണ് വർദ്ധിച്ചത്.

• ടയർ 2 വിൻ്റെ ഉയർച്ച

കോവിഡ് വ്യാപനത്തിനുശേഷം ജീവിതത്തിന്റെ സ്ഥിരത ഉറപ്പുവരുത്താനായി ജന്മനാട്ടിൽ വീടുകൾ കണ്ടെത്തുന്നവരുടെ എണ്ണം വർധിച്ചു. ഇതിന്റെ ഫലമായി വളരുന്ന റിയൽ എസ്റ്റേറ്റ് ഹബ്ബുകൾ എന്ന നിലയിൽ ടയർ 2 നഗരങ്ങൾ ശ്രദ്ധ നേടുകയും ചെയ്തു. ഈ നഗരങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ടയർ 2 നഗരങ്ങളിൽ അടിസ്ഥാന സൗകര്യ വികസനങ്ങൾ ദ്രുതഗതിയിലാണ് നടക്കുന്നത്. താമസത്തിനു പുറമേ വാണിജ്യ പരമായ സാധ്യതകളും ഇവ തുറന്നിടുന്നു. ഇതിനുപുറമെ സ്‌മാർട്ട് സിറ്റികൾക്ക്  സർക്കാർ തലത്തിൽ നൽകുന്ന പിന്തുണയും റിയൽ എസ്റ്റേറ്റ് വിപണിയുടെ വളർച്ചയെ സഹായിക്കുന്നുണ്ട്.

English Summary:

Future of Indian Real Estate & Trends- Prediction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com