ADVERTISEMENT

വീട് സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും സാക്ഷാത്കാരം കൂടിയാണ്. രൂപകല്പന, പ്ലാനിങ്, നിർമാണ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം അവിടെ താമസിക്കുന്നവരുടെ ആഗ്രഹങ്ങളുടെയും ജീവിതശൈലിയുടെയും പ്രതിഫലനങ്ങൾ ഉണ്ടാവും. വീട് നിർമാണത്തിനുള്ള സ്ഥലം തിരഞ്ഞെടുക്കുന്നത് മുതൽ നിർമാണ സാമഗ്രികൾ വാങ്ങുന്നതുവരെയുള്ള കാര്യങ്ങൾ അതിനാൽ അത്രത്തോളം പ്രധാനവുമാണ്.

ഭവനനിർമാണത്തിനായി വ്യത്യസ്ത തരം ഡ്രൈ മോർട്ടറുകൾ രാംകോ വിപണിയിൽ എത്തിച്ചിട്ടുണ്ട്. നിങ്ങളുടെ ആഗ്രഹത്തിനൊത്ത വീട് എളുപ്പത്തിൽ നിർമിക്കാൻ, യോജിച്ചവ ഇതിൽനിന്ന് തിരഞ്ഞെടുക്കാം. സിമന്റ്, മണൽ, അഡിറ്റീവുകൾ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ സംയോജനമാണ് ഡ്രൈ മോർട്ടർ. അസംസ്കൃത വസ്തുക്കൾ മുൻകൂട്ടി മിക്സ് ചെയ്ത് പൗഡർ രൂപത്തിലാണ് ഡ്രൈ മോർട്ടർ നിർമാണസൈറ്റുകളിലേക്ക് എത്തിക്കുന്നത്. വ്യത്യസ്തതരം നിർമാണ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വിധത്തിലുള്ള അസംസ്കൃത വസ്തുക്കൾ തിരഞ്ഞെടുത്ത് നിയന്ത്രിത സാഹചര്യങ്ങളിലാണ് ഡ്രൈ മോർട്ടറുകൾ നിർമിക്കപ്പെടുന്നത്.

1371177740

ചേരുവകളുടെ അനുപാതത്തിലും ഗുണനിലവാരത്തിലും ഡ്രൈ മോർട്ടറുകൾ മികച്ചുനിൽക്കുന്നു. സമയലാഭമാണ് എടുത്തു പറയേണ്ട മറ്റൊരു മേന്മ. പ്ലാസ്റ്ററിങ്ങിലും സീലിങ്ങിലും കട്ടകൾ അടുക്കുന്നതിനും എല്ലാം മികച്ച ഫിനിഷ് നൽകാൻ ഡ്രൈ മോർട്ടറുകൾക്ക് സാധിക്കും. വിള്ളലുകൾ ഉണ്ടാവാനുള്ള സാധ്യത കുറയ്ക്കുന്നു എന്നതും എടുത്തു പറയേണ്ട സവിശേഷതയാണ്.

രാംകോയിൽ നിന്നുള്ള ഡ്രൈ മോർട്ടർ ഉൽപന്നങ്ങൾ :

• ടൈൽ ഫിക്സ്
• ബ്ലോക്ക് ഫിക്സ്
• ടൈൽ ഗ്രൗട്ട്
• പ്ലാസ്റ്റേഴ്സ്
• പുട്ടി

രാംകോ ടൈൽ ഫിക്സ്

ടൈലുകൾ ഒട്ടിച്ചു ചേർക്കുന്നതിനായി പോളിമർ ഉപയോഗിച്ച് ബലപ്പെടുത്തിയിട്ടുള്ള അഡ്ഹസിവാണ് രാംകോ ടൈൽ ഫിക്സ്. പോർട്ട്ലാൻഡ് സിമന്റും ഫൈൻ അഗ്രഗേറ്റും കെമിക്കൽ മിശ്രിതവും ചേർത്ത് തയ്യാറാക്കിയിരിക്കുന്ന രാംകോ ടൈൽ ഫിക്സ് സെറാമിക്, പോർസലൈൻ, മാർബിൾ, ഗ്രാനൈറ്റ് തുടങ്ങിയ പ്രകൃതിദത്ത കല്ലുകൾ, ഗ്ലാസ് തുടങ്ങിയവയിലെല്ലാം ഒരേപോലെ ഉപയോഗിക്കാം. ഇൻ്റീരിയറിലും എക്സ്റ്റീരിയറിലും ഭിത്തിയിലും തറയിലും സ്വിമ്മിങ് പൂളുകളിലും ടൈലുകൾക്ക് മുകളിൽ ടൈലുകൾ പാകേണ്ടിവരുന്ന ആപ്ലിക്കേഷനുകളിലും എല്ലാം ഈ ടൈൽ ഫിക്സ് ഏറ്റവും അനുയോജ്യമാണ്. രാംകോ ടൈൽ ഫിക്സിന്റെ T2, T3, T4, T5, T6 എന്നിങ്ങനെയുള്ള അഞ്ചു വേരിയന്റുകളും വിപണിയിൽ ലഭ്യമാണ്.

1371177740



രാംകോ ബ്ലോക്ക് ഫിക്സ്

പോളിമറിന്റെ ബലത്തോടെ കട്ടകൾ യോജിപ്പിക്കാൻ നിർമിച്ചിരിക്കുന്ന ബ്ലോക്ക് മോർട്ടറാണ് രാംകോ ബ്ലോക്ക് ഫിക്സ്. സിമന്റ്, ഗ്രേഡഡ് അഗ്രഗേറ്റുകൾ, പോളിമറുകൾ, കെമിക്കൽ മിശ്രിതങ്ങൾ എന്നിവ കൃത്യമായി സംയോജിപ്പിച്ചാണ് രാംകോ ബ്ലോക്ക് ഫിക്സ് തയാറാക്കിയിരിക്കുന്നത്. എ എ സി കട്ടകൾ, ഫ്ലൈ ആഷ് കട്ടകൾ, കോൺക്രീറ്റ് ബ്ലോക്കുകൾ തുടങ്ങിയവ ഏറ്റവും എളുപ്പത്തിലും കുറഞ്ഞ ചെലവിലും സ്ഥാപിക്കാൻ ബ്ലോക്ക് ഫിക്സ് സഹായിക്കും. കട്ടകൾ കൂടുതൽ ഉറപ്പോടെ ചേർന്നുനിൽക്കും എന്നതാണ് പ്രധാനം. പരമ്പരാഗത രീതിയിൽ 15 എം എം മോർട്ടർ ഉപയോഗിക്കേണ്ട സ്ഥാനത്ത് രാംകോ ബ്ലോക്ക് ഫിക്സ് 3 എം എം ഘനത്തിൽ മാത്രമേ ഉപയോഗിക്കേണ്ടിവരു എന്നതും പ്രത്യേകതയാണ്.

രാംകോ ടൈൽ ഗ്രൗട്ട്

മികച്ച സ്ഥിരതയും ഈടും ഉറപ്പു നൽകുന്ന ടൈൽ ഗ്രൗട്ടാണ് രാംകോ സിമൻ്റ് പോളിമർ ഗ്രൗട്ട്. അകത്തും പുറത്തും ഒരേപോലെ ഇത് ഉപയോഗിക്കാം. കൂടാതെ മനോഹരമായ നിറങ്ങളിലും ടൈൽ ഗ്രൗട്ട് ലഭ്യമാണ്.

രാംകോ എക്കോപ്ലാസ്റ്റ്

അരിച്ചെടുത്ത് വൃത്തിയാക്കിയ പ്ലാസ്റ്ററിങ്ങ് സാൻഡ്, സിമന്റ്, സെൽഫ് ക്യൂറിങ് സവിശേഷതയുള്ള അഡിറ്റീവുകൾ എന്നിവ ചേർത്ത് തയ്യാറാക്കിയ റെഡി റ്റു യൂസ് പ്ലാസ്റ്ററിങ്ങ് മിക്സാണ് രാംകോ എക്കോപ്ലാസ്റ്റ്. ഇത് വെള്ളവുമായി നേരിട്ട് കലർത്തി മിശ്രിതം തയ്യാറാക്കാം. എക്കോപ്ലാസ്റ്റ് ഉപയോഗിച്ച് പ്ലാസ്റ്ററിങ്ങ് നടത്തിയ ശേഷം അത് സെറ്റാകുന്നതിനായി വീണ്ടും വെള്ളം ഒഴിച്ചു കൊടുക്കേണ്ടതില്ല എന്നതാണ് പ്രധാനം. കെട്ടിട നിർമാണത്തിന് അധിക ജലം പാഴാക്കാതിരിക്കുന്നതിനും ചെലവ് ചുരുക്കുന്നതിനും ഇത് സഹായിക്കും.

രാംകോ സൂപ്പർ പ്ലാസ്റ്റർ

വേഗത്തിൽ നശിക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യാത്ത തരത്തിൽ അതീവ ബലത്തോടെ നിർമ്മിക്കപ്പെട്ടിരിക്കുന്ന Plaster-Brick Mortar Concentrate ആണ് രാംകോ സൂപ്പർ പ്ലാസ്റ്റർ. ഭിത്തികെട്ടി മിനുസമാർന്ന ഫിനിഷിലുള്ള പ്ലാസ്റ്ററിങ്ങിനായാണ് സൂപ്പർ പ്ലാസ്റ്റർ നിർമ്മിച്ചിരിക്കുന്നത്. ഭിത്തികളിൽ വിള്ളലുകൾ ഉണ്ടാവാതെ പരമാവധി സംരക്ഷണവും ഇത് ഉറപ്പു നൽകുന്നു.



രാംകോ സൂപ്പർ ഫൈൻ പുട്ടി

പോളിമറിന്റെ ബലത്തോടെ നിർമ്മിച്ചിരിക്കുന്ന ഒരു വാൾ പുട്ടിയാണ്
രാംകോ സൂപ്പർ ഫൈൻ പുട്ടി. ഭിത്തികൾക്കും സീലിങ്ങുകൾക്കും ലോകോത്തര ഫിനിഷ് നൽകുവാൻ രൂപകല്പന ചെയ്തിരിക്കുന്ന ഈ പുട്ടിയിൽ പോർട്ട്ലാൻഡ് വൈറ്റ് സിമന്റ്, ഫില്ലറുകൾ, കെമിക്കൽ മിശ്രിതങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഭിത്തികളിൽ നിന്നും സീലിങ്ങുകളിൽ നിന്നും പുട്ടി പൊള്ളിയടരുകയോ പൊളിഞ്ഞു പോവുകയോ ചെയ്യില്ല. വിള്ളലുകൾ ചെറുക്കുന്നതിനൊപ്പം പുറമേ ഉപയോഗിക്കുന്ന പെയിന്റുകൾ ദീർഘകാലം ഈടു നിൽക്കാനും രാംകോ സൂപ്പർ ഫൈൻ പുട്ടി സഹായിക്കും.

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസ് ഗ്രൂപ്പായ രാംകോ ഗ്രൂപ്പിന്റെ സുപ്രധാന സ്ഥാപനമാണ് ദ രാംകോ സിമന്റ്സ് ലിമിറ്റഡ്. അത്യാധുനിക സൗകര്യങ്ങളുള്ള 12 പ്രൊഡക്ഷൻ യൂണിറ്റുകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന പോർട്ട്ലാൻഡ് സിമന്റാണ് കമ്പനിയുടെ പ്രധാന ഉത്പന്നം. കമ്പനിക്ക് നിലവിൽ പ്രതിവർഷം 22 മില്യൺ ടൺ സിമന്റ് ഉത്പാദനശേഷിയുണ്ട്. മൂന്ന് മാനുഫാക്ചറിങ് പ്ലാന്റുകളിലായാണ് കമ്പനി ഡ്രൈ മോർട്ടർ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നത്.

കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും സഹായത്തിനുമായി ഇന്ത്യയുടെ തെക്ക്, കിഴക്ക് മേഖലകളിലെ എല്ലാ കേന്ദ്രങ്ങളിലും രാംകോയുടെ MACE ടെക്നിക്കൽ സർവീസ് എൻജിനീയർമാരുടെ സേവനം ലഭ്യമാണ്. നിങ്ങളുടെ ഏറ്റവും അടുത്തുള്ള ടീമിനെ 91500 23245 എന്ന വാട്സാപ് നമ്പറിൽ ബന്ധപ്പെടാം. ശരിയായ ഉപയോഗങ്ങൾക്ക് ശരിയായ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാനായി https://ramcocements.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

English Summary:

Ramco Products Advertorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com