ADVERTISEMENT

സോളർ ഇൻവെർട്ടറുകൾ രണ്ട് തരത്തിലുണ്ട്. ഓൺ ഗ്രിഡും ഓഫ് ഗ്രിഡും. പകൽ ഉൽപാദിപ്പിക്കുന്ന സൗരവൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്കു നൽകി, തത്തുല്യമായ അളവ് വൈദ്യുതി, ഗ്രിഡിൽ നിന്ന് ഉപയോഗിച്ച് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതാണ് ഓൺ ഗ്രി‍ഡ് പദ്ധതി.

വീട്ടിൽ ഉൽപാദിപ്പിക്കുന്ന സോളർ വൈദ്യുതി ഉപയോഗിച്ചുതന്നെയാണ് ഓഫ് ഗ്രിഡിൽ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത്. അധികം ഉൽപാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയിൽ സൂക്ഷിക്കുകയും രാത്രി ഉപയോഗിക്കുകയുമാകാം. ഇതോടൊപ്പം  കെഎസ്ഇബി കണക്‌ഷനും ആവശ്യമെങ്കിൽ എടുക്കാം. 

ഓൺ ഗ്രിഡ് രീതിയിൽ വീട്ടിലെ ഉപകരണങ്ങളിൽ സൗരവൈദ്യുതിയല്ല ഉപയോഗിക്കുന്നത്. ഉപകരണങ്ങൾ കെഎസ്ഇബിയിൽ നിന്നുള്ള വൈദ്യുതി പ്രയോജനപ്പെടുത്തും. സൗരപാനലിൽ നിന്നുള്ള ഡിസി വൈദ്യുതി എസിയാക്കി വൈദ്യുതി ബോർഡിലേക്കു നൽകുകയാണ് ചെയ്യുന്നത്.

കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് ഒരു ദിവസം മൂന്ന്–നാല് കിലോവാട്ട് സൗരവൈദ്യുതി ഉൽപാദിപ്പിക്കാംഇത് നേരിട്ട് ലൈനിലേക്കു കൊടുക്കാംവൈദ്യുത ചാർജ് കുറയുംബാറ്ററി ഉപയോഗിക്കേണ്ട തുടങ്ങിയ മേന്മകളാണ് ഓൺ ഗ്രിഡിനുള്ളത്എന്നാൽ കെഎസ്ഇബിയിൽ നിന്നുള്ള വൈദ്യുതി നിലച്ചാൽ സോളർ വൈദ്യുതി ലഭിക്കില്ലഅതിന് പ്രത്യേകം ബാറ്ററി സ്ഥാപിക്കണംഇത് ചെലവ്  കൂട്ടും.

ഓൺഗ്രിഡ് എല്ലായിടത്തും പറ്റില്ലഫീഡറിൽ അതിനുള്ള സംവിധാനം വേണംഒരു ട്രാൻസ്ഫോർമറിൽ ഇത്ര കിലോവാട്ട് ഓൺഗ്രിഡ് വയ്ക്കാം എന്നുണ്ട്അതെല്ലാം പരിശോധിച്ചു വേണം ഓൺഗ്രിഡിന് അപേക്ഷ നൽകാൻചില ഉൾനാടൻ ഗ്രാമങ്ങളിൽ ഇതിനുള്ള സംവിധാനം ഉണ്ടാകണമെന്നില്ലട്രാൻസ്ഫോർമർ അടുത്തുണ്ടാകണം. 'ഫീസിബിലിറ്റി ചെക്കിങ്'  എന്നാണ് ഇതിനുപറയുന്നത്ഫീസിബിലിറ്റി ചെക്കിങ്ങിന് കെഎസ്ഇബിയിൽ അപേക്ഷ കൊടുക്കണം.


ഏകദേശം എത്ര മണിക്കൂർഎത്ര ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി ശേഖരിച്ചു വയ്ക്കണമെന്ന് അറിഞ്ഞു വേണം ബാറ്ററിയുടെ പരിധിയും നിശ്ചയിക്കാൻഉപഭോക്താവിനനുസരിച്ചാകണം പാനൽ വയ്ക്കുന്നതുപോലും.  ഉദാഹരണത്തിന് ഭാര്യയും ഭർത്താവും ജോലിക്കും കുട്ടികൾ സ്കൂളിലും പോകുന്ന വീടുകളിൽ പകൽസമയം ഫ്രിജ് മാത്രമേ പ്രവർത്തിക്കേണ്ടി വരൂഅത്തരം വീടുകളിൽ കൂടുതൽ പാനൽ വച്ചിട്ട് കാര്യമില്ല.

ഏകദേശ കണക്കനുസരിച്ച് 2000 രൂപയിൽ താഴെ പ്രതിമാസ വൈദ്യുതി ബിൽ വരുന്ന വീടുകളിൽ ഓഫ് ഗ്രിഡ് സോളർ സിസ്റ്റമായിരിക്കും ലാഭകരം2000 നു മുകളിൽ പ്രതിമാസ ബിൽ വരുന്ന വീടുകളിൽ ഓൺ ഗ്രിഡ് സംവിധാനം പരീക്ഷിക്കാംവീട്ടുകാരന്റെ സാമ്പത്തിക ശേഷിയും ഇക്കാര്യത്തിൽ നിർണായകമാണ്.

English Summary:

On Grid Off Grid Solar- Which is Profitable

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com