ADVERTISEMENT

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും ഭാര്യ ആന്റോണെല്ല റൊക്കുസോയും ഫ്ലോറിഡയിൽ കോടികൾ വിലമതിക്കുന്ന പുതിയ ബംഗ്ലാവ് സ്വന്തമാക്കിയതായി റിപ്പോർട്ട്. ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്ലിൽ സ്ഥിതിചെയ്യുന്ന ബംഗ്ലാവിനായി 10.8 മില്യൻ ഡോളറാണ് (89.59 കോടി രൂപ) മെസ്സി ചെലവഴിച്ചിരിക്കുന്നത്. നേരിട്ടുള്ള ഇടപാടിലൂടെയായിരുന്നു ബംഗ്ലാവിന്റെ കൈമാറ്റമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

10,486 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വാട്ടർഫ്രണ്ട് ബംഗ്ലാവാണ് ഇത്. എട്ട് കിടപ്പുമുറികളും പത്ത് ബാത്റൂമുകളും മൂന്ന് കാറുകൾ പാർക്ക് ചെയ്യാവുന്ന ഗാരിജും രണ്ട് ഡോക്കുകളുമുണ്ട്. ഹോം ജിം, സ്പാ, എന്റർടൈൻമെന്റ് ലോഞ്ച്, ഹോം ഓഫിസ് എന്നീ സൗകര്യങ്ങളും ബംഗ്ലാവിൽ ഒരുക്കിയിട്ടുണ്ട്. 1600 ചതുരശ്രഅടി വിസ്തീർണത്തിലാണ് മെസ്സിയുടെ പ്രധാന കിടപ്പുമുറി ഒരുക്കിയിരിക്കുന്നത്. അര ഏക്കറിനടുത്ത് വിസ്തൃതമായ പ്ലോട്ടിലാണ് വീട് സ്ഥിതി ചെയ്യുന്നത്. പ്രോപ്പർട്ടിയുടെ ഒരുഭാഗം പൂർണമായും ജലാശയത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്നു. 

രണ്ടു നിലകളിലായി നിർമ്മിച്ചിരിക്കുന്ന ബംഗ്ലാവിൽ ഓരോ കോണിലും പരമാവധി സ്ഥലവിസ്തൃതി ഉറപ്പാക്കിയിട്ടുണ്ട്. സ്വാഭാവിക വെളിച്ചം ധാരാളമായി അകത്ത് ലഭിക്കത്തക്ക വിധത്തിൽ ഗ്ലാസ്സിൽ നിർമ്മിച്ച ഭിത്തികളും വലിയ ജനാലകളും ഉൾപ്പെടുത്തിയിരിക്കുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിനും സ്വർണ്ണനിറത്തിനും പ്രാധാന്യം നൽകിയാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. ഫർണിഷിങ്ങിലും ഹാങ്ങിങ് ലൈറ്റുകളിലും പ്രദർശിപ്പിച്ചിരിക്കുന്ന കലാസൃഷ്ടികളിലുമെല്ലാം ഇതേ പാറ്റേൺ പിന്തുടരാൻ ശ്രദ്ധിച്ചിട്ടുണ്ട്.

2022 മെയിൽ ആയിരുന്നു ഈ ബംഗ്ലാവ് അവസാനമായി കൈമാറ്റം ചെയ്യപ്പെട്ടത്. 9 മില്യൻ ഡോളർ ആയിരുന്നു അന്നത്തെ വില. 1988 ൽ നിർമിക്കപ്പെട്ട ബംഗ്ലാവാണിത്. ഫ്ലോറിഡ ഡിസൈൻ മാഗസിനിൽ ഫീച്ചർ ചെയ്യപ്പെട്ടിട്ടുള്ള നിർമിതിയുടെ രൂപകൽപന നിർവഹിച്ചിരിക്കുന്നത് ലോറി മോറിസാണ്. 2000ൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി പ്രോപ്പർട്ടി വിപുലമാക്കിയിരുന്നു. ഇന്റർ മിയാമി സോക്കർ സ്റ്റേഡിയത്തിന് വളരെ അടുത്താണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. രേഖകൾ പ്രകാരം മെസ്സിയുടെ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനം മുഖേനയാണ് വില്പന നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.

English Summary- Messi Bought New Luxury Mansion in Florida- Celebrity Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com