ADVERTISEMENT

കേരളത്തിന്റെ ഭക്ഷ്യ മേഖലയിൽ 'ഓർഗാനിക് ആശയം' പ്രചരിപ്പിക്കാനുള്ള പദ്ധതിയുമായി ഏരീസ് ഗ്രൂപ്പ്‌. രാസവളങ്ങൾ ചേർക്കാത്ത ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറികൾ കേരളത്തിൽ ഉടനീളം ആരംഭിക്കുമെന്ന് ഏരീസ് ഗ്രൂപ്പ്‌ സ്ഥാപക ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സോഹൻ റോയ് പറഞ്ഞു. ഈ രംഗത്ത് പ്രവർത്തനമാരംഭിച്ച 'നേച്ചർ' ബ്രാൻഡിന്റെ ഉടമ നെപ്ട്യൂൺ ഇൻഡസ്ട്രീസുമായി സഹകരിച്ചാണ് പദ്ധതി തയാറാക്കുന്നത്. കൊല്ലം ജില്ലയിലെ പുനലൂർ ഐക്കരക്കോണത്താണ് ആദ്യ ഫാക്ടറി സ്ഥാപിക്കുക.  ക്രമേണ സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.

വിഷരഹിതമായ ഭക്ഷ്യ സംസ്കാരത്തിന് പ്രാധാന്യം കൊടുക്കേണ്ടതിന്റെ ആവശ്യകത സമൂഹം മനസ്സിലാക്കണമെന്ന് സോഹൻ റോയ് പറഞ്ഞു. ‘കാൻസർ അടക്കമുള്ള ജീവിതശൈലി രോഗങ്ങൾ വളരെയധികം വർധിച്ചിരിക്കുകയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനുള്ള ബോധവൽകരണ ശ്രമങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. കാൻസറിനെയും കരൾ, കിഡ്നി രോഗങ്ങളെയും ഫലപ്രദമായി നേരിടേണ്ടത് ചികിത്സയിലൂടെ മാത്രമല്ലെന്നും ശുദ്ധമായ ഭക്ഷണവും വായുവും ജലവും മണ്ണും വഴി അതു വരാതിരിക്കാനാണു നോക്കേണ്ടതെന്ന  ബോധമാണ് ആദ്യം ജനങ്ങളിലേക്കെത്തിക്കുക. അരി, പച്ചക്കറി, എണ്ണ , മത്സ്യം, പാൽ, കോഴിയിറച്ചി എന്നിവയാണ് ആദ്യം വിഷവിമുക്തമാക്കേണ്ടത്. തവിടു കളയാത്ത അരി രുചികരമായ രീതിയിൽ വിപണനം ചെയ്യാൻ ശ്രമിക്കും. പുട്ടുപൊടി, അപ്പം പൊടി,  മില്ലറ്റ് എന്നിവയും വിപണിയിൽ ഇറക്കും. കൂടാതെ ജൈവ ഭക്ഷ്യോൽപന്നങ്ങൾ കർഷകർക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് വിപണനം ചെയ്യാൻ നൂതന സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ ഒരു ആപ്ലിക്കേഷൻ വികസിപ്പിക്കാനും ഞങ്ങൾ ഉദ്ദേശിക്കുന്നു. അതും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും’ അദ്ദേഹം പറഞ്ഞു.

machines
ഫാക്ടറിയിലെ ചില ഭക്ഷ്യസംസ്കരണ ഉപകരണങ്ങൾ

ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിടൈം മേഖലയിലെ മുൻനിര സ്ഥാപനമാണ് ഏരീസ് ഗ്രൂപ്പ്. 25 രാജ്യങ്ങളിലായി 60നു മുകളിൽ   കമ്പനികൾ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉണ്ട്. നികത്തപ്പെട്ട പാടങ്ങൾ വീണ്ടും പാടശേഖരമായി മാറ്റി ജൈവ കൃഷിയിറക്കി ശ്രദ്ധ നേടിയ സ്ഥാപനമാണ് ഏരീസ് ഗ്രൂപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com