ADVERTISEMENT

നാളികേര വികസന ബോര്‍ഡിന്റെ 44–ാം സ്ഥാപകദിനാഘോഷത്തോനുബന്ധിച്ച് കേരകര്‍ഷക സെമിനാര്‍ സംഘടിപ്പിക്കുന്നു. 2024 ജനുവരി 12ന് ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് ഗ്രാമ പഞ്ചായത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. 300ൽപ്പരം കര്‍ഷകര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നാളികേര വികസന ബോര്‍ഡിലെയും, കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെയും മുതിര്‍‌ന്ന ഉദ്യോഗസ്ഥരുമുണ്ടാകും. നാളികേര വികസന ബോര്‍ഡിന്‌റെ പദ്ധതികള്‍, ശാസ്ത്രീയ തെങ്ങ് കൃഷി രീതികള്‍, കേര സംസ്കരണവും, മൂല്യവര്‍ധനയും എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. വിവിധ സംസ്ഥാനങ്ങളിലെ ബോര്‍ഡിന്റെ യൂണിറ്റ് ഓഫീസുകളിലും ഫാമുകളിലും തദവസരത്തില്‍ കേര കര്‍ഷക സെമിനാര്‍ സംഘടിപ്പിക്കു‌ന്നുണ്ട്.  

നാളികേര കൃഷിയും വ്യവസായവും വികസിപ്പിക്കുതിനുള്ള വിവിധ പദ്ധതികളെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാളികേര വികസന ബോര്‍ഡ് കര്‍ഷകര്‍ക്കായി ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത്. നാളികേരത്തിന്റെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും ഉയര്‍ത്താനുള്ള പദ്ധതികള്‍, നഴ്സറി നിർമാണം, മൂല്യവർധനയ്ക്കുള്ള സംസ്കരണ നടപടികള്‍, വിപണനം, കയറ്റുമതി, നാളികേര കര്‍ഷകര്‍ക്ക് സാങ്കേതിക സാമ്പത്തിക സഹായങ്ങള്‍, പ്രാദേശിക, സംസ്ഥാന കേന്ദ്രങ്ങളില്‍ വിജ്ഞാന വ്യാപന പ്രചാരണ പരിപാടികള്‍, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വിത്തുല്‍പാദന പ്രദര്‍ശന തോട്ട നിര്‍മാണം, നാളികേര വിള ഇന്‍ഷുറന്‍സ്, കേര സുരക്ഷ ഇന്‍ഷുറന്‍സ് തുടങ്ങിയ നിരവധി പദ്ധതികളാണ് നാളികേര വികസന ബോര്‍ഡ് നടപ്പിലാക്കിവരുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com