ADVERTISEMENT

മാറുന്ന കാലാവസ്ഥയിൽ റബർമരങ്ങളിൽ ഇലരോഗബാധ കൂടുതലായി കാണുന്നുണ്ട്. അതിനു പരിഹാരമായി രോഗപ്രതിരോധശേഷിയുള്ള ഇനങ്ങൾ അത്യുൽപാദനശേഷിയുള്ള ബഡ് തൈകളുടെ 8–10 അടി ഉയരത്തിൽ (2.5–3 മീറ്റർ) ബഡ് ചെയ്യുന്ന രീതിയാണ് ക്രൗൺ ബഡിങ്. FX516 എന്ന ഇനമാണ് ബഡിങ്ങിനു ക്രൗൺ ആക്കുന്നത്. ഇന്നുള്ള എല്ലാ ഇലരോഗങ്ങളെയും ചെറുക്കാൻ ക്രൗൺ ബഡിങ് വഴി കഴിയും. ഇലരോഗങ്ങൾ ബാധിക്കാത്തതുകൊണ്ട് ക്രൗൺ ബഡിങ് നടത്തിയ മരങ്ങളിൽനിന്ന് ഉയർന്ന ഉൽപാദനം ഉറപ്പ്. 

ക്രൗൺ ബഡ് ചെയ്ത മരത്തിനെ 3ഭാഗങ്ങളായി തിരിക്കാം. റൂട്ട് സ്റ്റോക്ക്, അത്യുൽപാദനശേഷിയുള്ള തായ്ത്തടി, രോഗപ്രതിരോധശേഷിയുള്ള ഇലഭാഗം. ക്രൗൺ ബഡിങ് രീതി നമ്മുടെ നാട്ടില്‍ പ്രചാരം നേടുന്നതേയുള്ളൂ. റബർ ബോർഡിന്റെ റാന്നി ചെതക്കലിലുള്ള സെൻട്രൽ പരീക്ഷണത്തോട്ടം, കോട്ടയം പുതുപ്പള്ളിയിലെ റബർ ഗവേഷണകേന്ദ്രം എന്നിവിടങ്ങളിൽ ക്രൗൺ ബഡിങ് ചെയ്ത മരങ്ങൾ കാണാം. കണ്ണൂർ തളിപ്പറമ്പിൽ ബോർഡിന്റെ പ്രാദേശിക കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ പല കർഷകരും ക്രൗൺ ബഡിങ് ചെയ്ത തോട്ടങ്ങൾ ഒരുക്കിയിട്ടുണ്ട്. കോട്ടയം കറിക്കാട്ടൂരിലുള്ള, റബർ ബോർഡിന്റെ സെൻട്രൽ നഴ്സറിയിൽ മീറ്ററിന് 20 രൂപ നിരക്കിൽ FX516 ബഡ് കമ്പ് ലഭിക്കും. 

കൂടുതൽ വിവരങ്ങൾക്ക്

ഡോ. ഷാജി ഫിലിപ്, പ്രിൻസിപ്പൽ സയന്റിസ്റ്റ് & ഇൻചാർജ്, പ്ലാന്റ് പതോളജി വിഭാഗം, റബർ ഗവേഷണകേന്ദ്രം, കോട്ടയം. ഫോൺ: 9446386838

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT