ADVERTISEMENT

നൂറോ അഞ്ഞൂറോ അല്ല, ഒരിക്കൽ 2000 ചുവടു വനിലക്കൃഷി ചെയ്തിരുന്നു കൊട്ടാരക്കരയ്ക്കടുത്ത് വാളകം അറയ്ക്കൽ മാമൂട്ടിൽ ജേക്കബ് തോമസ്. വിളവായപ്പൊഴേക്കും വിപണി ഇടിഞ്ഞതിനാൽ കാര്യമായ നേട്ടമുണ്ടായില്ല. തുടർന്ന് വനില ഒഴിവാക്കിയെങ്കിലും ചുവടുകൾ പലതും തോട്ടത്തിൽ ശേഷിച്ചു. ആദ്യ കൃഷിയിലെ 15 കിലോയോളം ബീൻസ് സംസ്കരിച്ചു സൂക്ഷിച്ചു വച്ചിരുന്നു. 10 കൊല്ലം കഴിഞ്ഞപ്പോൾ അതിന് ആവശ്യക്കാരുണ്ടായെന്നു ജേക്കബ്. കിലോയ്ക്ക്  5000 രൂപയ്ക്കാണ് അന്നത് വിറ്റത്. ബീൻസ് ദീർഘകാലമായി സൂക്ഷിച്ചിരുന്ന മറ്റൊരാൾക്ക് കിലോയ്ക്ക്  9000 രൂപ ലഭിച്ചു.

രണ്ടു കാര്യങ്ങൾ അതോടെ ബോധ്യമായെന്ന് ജേക്കബ്. ഒന്ന്, വനില സംസ്കരിച്ച് വർഷങ്ങളോളം സൂക്ഷിച്ചുവയ്ക്കാം. വിലയേറുന്ന കാലത്ത് വിറ്റാല്‍ മതി. രണ്ട്, പ്രകൃതിദത്ത വനിലയുടെ ആവശ്യം കൂടുന്നതിനാൽ തീർത്തും വിപണി ഇല്ലാതാവില്ല. ഈ പ്രതീക്ഷയിൽ നിലവിൽ 300 ചുവടിലേക്ക് കൃഷി വിപുലമാക്കി ഇദ്ദേഹം. ‘കൃഷിയും വിളവെടുപ്പും എളുപ്പമെന്നതാണ് വനിലയുടെ മെച്ചം. വെട്ടും കിളയും വേണ്ട. പരാഗണം സ്വയം ചെയ്യാം. ചാണകസ്ലറി മാത്രമാണ് വളം. വനിലയുടെ താങ്ങുകാലായ ശീമക്കൊന്നയുടെ ഇല പശുവിനു തീറ്റയാക്കാം. അതായത്, വലിയ െചലവും അധ്വാനവും വേണ്ട. ഇടവിളയായതിനാൽ സ്ഥലനഷ്ടവുമില്ല. അതിനാല്‍ വനിലക്കൃഷി തുടരുന്നത് സാഹസ’മല്ലെന്നാണ് ജേക്കബിന്റെ പക്ഷം.

ഫോൺ: 8301927276

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT