ADVERTISEMENT

എല്ലാ വിളകൾക്കും അടിവളമായി ശുപാർശ ചെയ്യുന്ന ഈ ജൈവവളം മണ്ണിന്റെ രാസ–ഭൗതിക–ജൈവ സ്വഭാവം മെച്ചപ്പെടുത്തുന്നു. പ്രധാന പോഷക മൂലകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം കൂടാതെ വിളകളുടെ വളർച്ചയ്ക്ക് ആവശ്യമായ ദ്വിതീയ - സൂക്ഷ്മ മൂലകങ്ങളും, കുറഞ്ഞ അളവിലാണെങ്കിലും അടങ്ങിയിട്ടുണ്ട്. മണ്ണിന്റെ ജീവൻ നിലനിർത്തുന്ന സൂക്ഷ്മജീവികൾക്ക് ആവശ്യമായ ജൈവാംശവും ഇവ പ്രദാനം ചെയുന്നു. രാസ വളങ്ങളുടെ ഉപയോഗം കുറച്ച്, സംയോജിതമായ വളപ്രയോഗത്തിനു ചാണകം അഭികാമ്യമാണ്. എന്നാൽ, പച്ചച്ചാണകത്തേക്കാൾ വളമായി എപ്പോഴും നല്ലത് ഉണക്കി പൊടിച്ച ചാണകമാണ്. പച്ചച്ചാണകത്തിൽ സൂക്ഷ്മാണുക്കൾ, ചിലപ്പോൾ വിളകൾക്ക് ദോഷം ചെയ്യുന്നവയും കള വിത്തുകൾ അടങ്ങിയതും ആവും. ജലാംശം അധികമായതിനാൽ കൈകാര്യം ചെയ്യാനും ബുദ്ധിമുട്ടാണ്. ഉണങ്ങി ജീർണിക്കുവാൻ സമയം നൽകുമ്പോൾ (കംപോസ്റ്റിങ്) മേൽപറഞ്ഞ ദോഷങ്ങൾ മാറി കിട്ടും. ബയോഗ്യാസ് ഉൽപാദനത്തിൽ പച്ചച്ചാണകമാണു ചേർക്കേണ്ടത്. പച്ചച്ചാണകം വെള്ളത്തിൽ കലക്കി പിണ്ണാക്കുമായി ചേർത്ത് ഒരാഴ്ച പുളിപ്പിച്ചതിനു ശേഷം അതിന്റെ തെളി, വളമായി ഉപയോഗിക്കാം. 

കൊമ്പൻ ചെല്ലിയുടെ പ്രധാന പ്രജനന മാധ്യമമാണ് പച്ചച്ചാണകം. ഇന്ന് ചെല്ലിയുടെ ആക്രമണം വാഴയിൽ കണ്ടുവരുന്നുണ്ട്. അതിനാൽ പച്ചച്ചാണകം വാഴയുടെ വളപയോഗത്തിൽ നിന്ന് ഒഴിവാക്കാം. ഏത്തവാഴയ്ക്ക ശാസ്ത്രീയ ശുപാർശയനു സരിച്ചു കുഴിയെടുക്കുമ്പോൾ ഒരു കുഴിയിൽ 10 കിലോ എന്ന തോതിൽ ഉണക്കിപ്പൊടിച്ച ചാണകം ചേർക്കണം. അതിനു ശേഷമേ രാസവളങ്ങൾ ചേർക്കാവൂ.

തയാറാക്കിയത്: ഡോ. ഷീബ റബേക്ക ഐസക്, അസോഷ്യേറ്റ് ഡയറക്ടർ, പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, കുമരകം.

English summary: Fresh cow dung vs dry cow dung wich is better for farming?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com