ADVERTISEMENT

‘ജോലിക്കൊന്നും പോകാതെ കല്യാണം കഴിച്ചു സുഖമായി ജീവിക്കണം’ എന്നു പറയുന്ന പുതിയകാല പെൺകുട്ടികളെ സിനിമയിൽ ഇപ്പോൾ കാണാറില്ലല്ലോ. 2023ൽ പുറത്തിറങ്ങിയ പൂക്കാലം സിനിമയിൽ അത്തരം കഥാപാത്രമായി അഭിനയിച്ചു വിസ്മയിപ്പിച്ച നടിയാണ് അന്നു ആന്റണി. ഇതേ അന്നു തന്നെയാണ് കരിക്കിന്റെ 'പ്രിയപ്പെട്ടവൻ പിയൂഷ്' എന്ന വെബ് സീരിസിൽ വളരെ സങ്കീർണമായ ജീവിതസാഹചര്യങ്ങൾ അനുഭവിക്കുന്ന മിനിയായി അനായാസമായി അന്നു അഭിനയിച്ചു. സിനിമയിൽ അല്ലെങ്കിൽ ഏതെങ്കിലും ഒരു മീഡിയയിൽ ജോലി ചെയ്യണം എന്നായിരുന്നു അന്നുവിന്റെ ആഗ്രഹം. അങ്ങിനെയാണ് നാടകത്തിലേക്ക് എത്തുന്നതും. ഇഷ്ടമുള്ളതെല്ലാം ചെയ്ത് പുതിയ വർഷത്തിലേക്ക് ഗംഭീര തിരിച്ചുവരവിനു ഒരുങ്ങുകയാണ് അന്നു. പുതുവർഷം പടിവാതിൽക്കൽ എത്തി നിൽക്കെ, മാറ്റങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും യുവനടി അന്നു ആന്റണി സംസാരിക്കുന്നു

2016ൽ ആനന്ദം. 7 വർഷംകൊണ്ട് സിനിമയിൽ വലിയ മാറ്റം സംഭവിച്ചു കഴി‍ഞ്ഞു. മാറ്റങ്ങളെ എങ്ങനെയാണ് അന്നു ഉൾക്കൊള്ളുന്നത്.

എല്ലാ കാലഘട്ടത്തിലും മാറ്റങ്ങൾ ഉണ്ടാവുന്നുണ്ടല്ലോ. നമ്മുടെയൊക്കെ ജീവിതത്തിലാണെങ്കിലും സിനിമയിലാണെങ്കിലും ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നു. പ്രസന്റ് ആയിരിക്കുക, മാറ്റത്തിനൊപ്പം പോവുക- അതാണ് എന്റെ കാഴ്ചപ്പാട്.

സിനിമ വലിയ ഒരളവുവരെ ബിസിനസ് കൂടിയാണല്ലോ. കലാകാരി എങ്ങനെയാണ് അതിനെ ബാലൻസ് ചെയ്യുന്നത്?

എനിക്ക് ഇഷ്ടപ്പെട്ട ഒരു കലയാണ് സിനിമ. ഇഷ്ടമുള്ളതു ചെയ്തിട്ട് എന്റെ ഫിനാൻസ് കൈകാര്യം ചെയ്യാൻ പറ്റുന്നതിൽ വളരെയധികം സന്തോഷമുണ്ട്. ജോലിയും പാഷനും ഒന്നായിരിക്കുക എന്നതു ഭാഗ്യമാണല്ലോ.

വളരെ കൂൾ ആണ് അന്നു. അതിനെന്താണു പൊടിക്കൈ?

ലൈഫ് ഒരു പ്രത്യേക രീതിയിലൂടെ പോകണം എന്നുള്ള ലക്ഷ്യമോ കാഴ്ചപ്പാടോ ഒന്നുമില്ല.  ജീവിതത്തെ അത്ര സീരിയസായി എടുക്കാതിരിക്കുക. വളരെ കുറച്ചു കാര്യങ്ങളെ നമുക്കു വേണ്ടൂ. ബാക്കിയെല്ലാം നമ്മുടെ ഈഗോയെ തൃപ്തിപ്പെടുത്താൻ വേണ്ടി ചെയ്യുന്നതാണ്. ബേസിക് കാര്യങ്ങൾ നേടാൻ വളരെ എളുപ്പമാണ്. അതിനുവേണ്ടിയുള്ള ഒരു ആയിട്ടുള്ള ജീവിതം ജീവിച്ചാൽ മതി. അതാണെന്റെ പോളിസി.

annu-antony-3

പറയുന്ന വാക്കുകളിലെ ശ്രദ്ധ 

ഞാൻ അതു ശ്രദ്ധിക്കാറുണ്ട്. ഞാൻ പറയുന്ന വാക്കുകളിലോ അല്ലെങ്കിൽ ഞാൻ ചെയ്യുന്ന സിനിമകളിലോ ഏതെങ്കിലും ഒരു പ്രത്യേക കമ്യൂണിറ്റിയെയോ വിഭാഗത്തിനെയോ വിഷമിപ്പിക്കുകയോ തരംതാഴ്ത്തുകയോ ചെയ്യുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ എനിക്കത് ചെയ്യാൻ പറ്റില്ല എന്നു ഞാൻ പറയാറുണ്ട്. ഒരു ടോക്സിക് കാര്യം കാണിക്കേണ്ടന്നല്ല ഞാൻ പറയുന്നത്. നെഗറ്റീവ് ആയിട്ടുള്ള കാണിക്കുമ്പോഴും അത് ഗ്ലോറിഫൈ ചെയ്യാതെ കാണിക്കണമെന്നുള്ള അഭിപ്രായമാണെനിക്ക്. സിനിമയ്ക്കു ഭയങ്കര സ്വാധീനമുണ്ട്. ടീനേജേഴ്സ് ഒക്കെ അവരുടെ ഹീറോസ് ഒരു മോശം കാര്യം ചെയ്യുമ്പോൾ അതു കുഴപ്പമില്ലല്ലോ എന്നു സിനിമയിലൂടെ തോന്നരുത്.

നിരീക്ഷണങ്ങൾ ആവശ്യമുള്ള ജോലി 

അഭിനേതാവെന്ന രീതിയിലല്ലാതെയും എനിക്ക് ആളുകളെ നിരീക്ഷിക്കാൻ ഇഷ്ടമാണ്. അതൊക്കെ എന്നെ സഹായിച്ചിട്ടുമുണ്ട്.  എന്നും കാണുന്ന ആൾക്കാരും എന്റെ ജീവിതവുമായി സാമ്യമുള്ളതുമായിട്ടുള്ള റോളുകളാണ് ഞാൻ ഇതുവരെ ചെയ്തിട്ടുള്ളത്.

annu-antony-2

പുതിയ വർഷം, പുതിയ തീരുമാനങ്ങൾ 

കുറച്ചു കൂടി നല്ല ഹെൽത്തി ആയിട്ടുള്ള ഭക്ഷണം കഴിക്കുക. വ്യായാമം ചെയ്യുക, ഇനിയും വായിക്കുക ബാക്കിയെല്ലാം അതിന്റേതായ രീതിയിൽ പോട്ടെ എന്നേയുള്ളൂ.

English Summary:

Chat with Annu Antony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com