ADVERTISEMENT

ലോക്ഡൗൺ കാലത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി ബോളിവുഡ്. തിയറ്റർ റിലീസ് പ്രതിസന്ധികൾക്കിടയിൽ അമിതാഭ് ബച്ചൻ ചിത്രം ഗുലാബോ സിതാബോ ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രം ജൂൺ 12ന് ആമസോൺ പ്രൈം വഴി റിലീസിനെത്തും. തിയറ്റർ റിലീസ് ആയി ഏപ്രിൽ 17നായിരുന്നു നേരത്തെ റിലീസ് നിശ്ചയിച്ചിരുന്നത്.

 

പികുവിന് ശേഷം അമിതാഭ് ബച്ചനും ഷൂജിത് സിർകാറും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിൽ ആയുഷ്മാൻ ഖുറാനയും പ്രധാന കഥാപാത്രമായെത്തുന്നു. ജൂഹി ചതുർവേദിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 

ഡിജിറ്റൽ ഗ്ലോബൽ റിലീസ് ആയി വീടുകളില്‍ എത്തുന്ന ചിത്രം 200 രാജ്യങ്ങളിൽ സ്ട്രീം ചെയ്യും. ലോക്ഡൗൺ കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ഗുലോബോ സിതാബോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com