ADVERTISEMENT

നയൻതാരയ്ക്ക് സർപ്രൈസ് പിറന്നാൾ സമ്മാനമൊരുക്കി അച്ഛനും അമ്മയും സഹോദരനും. നയൻതാരയ്ക്കായി പ്രത്യേക കേക്കും അലങ്കാരങ്ങളുമെല്ലാം ഇവർ ഒരുക്കിയിരുന്നു. കാമുകൻ വിഘ്നേശ് ശിവൻ ആണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. ഹാപ്പി ബർത്ത്ഡേ മോൾ എന്നുള്ള എഴുത്തും ചിത്രങ്ങളിൽ കാണാം.

nayanthara-birthdayq

 

‘എത്ര മനോഹരം, സ്നേഹത്തിൽ പൊതിഞ്ഞ സർപ്രൈസ്. അമ്മ, അപ്പ, ലെനു കുര്യൻ. ഒരുപാട് സന്തോഷം.’–വിഘ്നേശ് കുറിച്ചു.

 

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്ന് രംഗത്തുവന്നത്. ജന്മദിനത്തോട് അനുബന്ധിച്ച് താരത്തിന്റെ രണ്ട് പുതിയ സിനിമകളുടെ പോസ്റ്ററുകളും റിലീസ് ചെയ്തിരുന്നു.

 

1984 നവംബര്‍ 18ന് തിരുവല്ല സ്വദേശികളായ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന കുര്യൻ കൊടിയാട്ടിന്റെയും ഓമനയുടെയും മകളായി ബംഗളൂരുവിലാണ് നയൻതാരയുടെ ജനനം. യഥാർഥ പേര് ഡയാന മറിയം കുര്യന്‍. സഹോദരൻ ലെനു ദുബായിൽ താമസിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com