ADVERTISEMENT

സൂരരൈ പോട്ര് സിനിമയിൽ നെടുമാരനെ വിറപ്പിച്ച് നിർത്തുന്ന എയർഫോർസ് ഉദ്യോഗസ്ഥനായ ഭക്തവൽസലം നായിഡുവിനെ ഓർമയില്ലേ. തെലുങ്ക് സിനിമ ഹീറോ മോഹൻ ബാബുവാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിനു നന്ദി പറഞ്ഞ് സൂരരൈ പോട്ര് ടീം ഒരുക്കിയ വിഡിയോ പ്രേക്ഷകർക്കിടയിൽ വൈറലാകുന്നു.

 

മഞ്ജു ഭക്തവൽസലം നായിഡു എന്നു തന്നെയാണ് മോഹൻ ബാബുവിന്റെ യഥാർഥ പേര്. സെറ്റിലെ അദ്ദേഹത്തിനൊപ്പമുള്ള അഭിനയം വലിയൊരു അനുഭവം തന്നെയായിരുന്നുവെന്ന് സൂര്യ പറയുന്നു. മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് അച്ഛൻ മോഹന്റെ കാര്യം സുധ കൊങ്ങരയോടു പറയുന്നത്. കഥ കേട്ടതും അദ്ദേഹം അഭിനയിക്കാൻ സമ്മതം മൂളുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com