ADVERTISEMENT

മലയാളികളെ കുടുകുടാ ചിരിപ്പിച്ച ദാസനും വിജയനും വീണ്ടുമെത്തുകയാണ്, പുതുരൂപത്തിൽ. ‘ഖാലി പഴ്സ് ഓഫ് ദ് ബില്യനേഴ്സ്’ എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും അജു വർഗീസുമാണ് ദാസനും വിജയനുമായി എത്തുന്നത്. ബിബിൻ ദാസ്‌, ബിബിൻ വിജയ് എന്നീ ഐടി പ്രഫഷനലുകളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. വിളിപ്പേര് ദാസനും വിജയനും.

 

ബഞ്ചാ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അഹമ്മദ് റുബിൻ സലിം, അനു റൂബി ജയിംസ്, നഹാസ് എം.ഹസൻ എന്നിവർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നവാഗതനായ മാക്സ്‌വെൽ ജോസാണ്.

 

ദാസനും വിജയനും ചേർന്ന് ഒരു ബിസിനസ് സ്ഥാപനം ആരംഭിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ഖാലി പഴ്സ് പറയുന്നത്. അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തൻവി റാമാണ് ഈ ചിത്രത്തിലെ നായിക.

 

സണ്ണി വെയ്ൻ, അഹമ്മദ് സിദ്ദിഖ് (കെ.ടി.മിറാഷ്), ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, ലെന, ജോണി ആന്റണി, മേജർ രവി, സോഹൻ സീനുലാൽ, അലൻസിയർ, ഇടവേള ബാബു, രഞ്ജിനി ഹരിദാസ്, ദീപ്തി കല്യാണി, സരയൂ ഷൈനി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

 

ഛായാഗ്രഹണം: സന്തോഷ് തനിമ, എഡിറ്റിങ്: നൗഫൽ അബ്ദുല്ല, കലാസംവിധാനം: അസീസ് കരുവാരകുണ്ട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: അംബ്രോ വർഗീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com