ADVERTISEMENT

പൊലീസ് ഉദ്യോഗസ്ഥരായ മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു മുംബൈ പൊലീസ്. പൃഥ്വിരാജ്, ജയസൂര്യ, റഹ്മാന്‍ എന്നിവരായിരുന്നു നായക വേഷത്തിലെത്തിയിരുന്നത്. ചിത്രത്തിൽ പുതുമുഖമായി എത്തിയ നടിയായിരുന്നു ജയസൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ നായികയായെത്തിയ ഹിമ ഡേവിസ്. ഇപ്പോഴിതാ 8 വ‍ർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടിയ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുകയാണ്.

 

ഒടുവിൽ ആര്യൻ ജോൺ വീണ്ടും റെബേക്കയെ കണ്ടുമുട്ടി എന്ന് കുറിച്ചുകൊണ്ടാണ് ജയസൂര്യയുമൊത്തുള്ള ചിത്രം താരം പങ്കുവച്ചത്. മുംബൈ പൊലീസിൽ മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മീഷണര്‍ ആര്യൻ ജോണ്‍ ജേക്കബായാണ് ജയസൂര്യ അഭിനയിച്ചത്. റബേക്ക എന്നായിരുന്നു ഹിമയുടെ കഥാപാത്രത്തിന്റെ പേര്.

 

ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ഹിമ പിന്നീട് സിനിമയിൽ സജീവമായില്ല. സംവിധായകൻ റോഷൻ ആൻഡ്രൂസിന്‍റെ കുടുംബ സുഹൃത്താണ് ഹിമ. പരസ്യചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ഹിമ തനിക്ക് സിനിമയിൽ അഭിനയിക്കാനുള്ള മോഹം ഒരിക്കൽ റോഷൻ ആൻഡ്രൂസിനെ അറിയിച്ചതോടെയാണ് സിനിമയിലേക്ക് എത്തുകയുണ്ടായത്.

 

വിയന്നയിൽ സ്ഥിരതാമസമാക്കിയ കോട്ടയം സ്വദേശി തോമസുകുട്ടി ഫ്രാൻസിസ് ആണ് ഹിമയുടെ ഭർത്താവ്. വിവാഹശേഷം വിയന്നയിലേക്ക് പോയതോടെ ഹിമ സിനിമകയും ഉപേക്ഷിച്ചു. വിയന്നയിൽ ക്ലാസിക്കൽ ഡാൻസ് പഠിപ്പിക്കുന്നുണ്ട് താരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com