ADVERTISEMENT

ദൃശ്യം 2 മുഴുവനായി ലോജിക്കലായ സിനിമയല്ലെന്നു സംവിധായകൻ ജീത്തു ജോസഫ്. മുഴുവനായി ലോജിക്കൽ അല്ലെങ്കിലും അടിസ്ഥാനപരമായി ചിത്രം ലോജിക്കൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മോഹൻലാലും ജീത്തുവും മറുപടി പറയുന്ന പ്രത്യേക പരിപാടിയിലാണ് അദ്ദേഹം ഇതു വ്യക്തമാക്കിയത്. 

 

ചിത്രത്തിന്റെ ക്ലൈമാക്സിനെക്കുറിച്ച് മോഹൻലാലിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ.‘ക്ലൈമാക്സ് കേട്ടപ്പോൾ ജോർജുകുട്ടി  മിടുക്കനാണെന്നു തോന്നി. പക്ഷേ അതെങ്ങനെ അവതരിപ്പിക്കും എന്നതിലാണല്ലോ കാര്യം. പക്ഷേ ക്ലൈമാക്സ് വെൽ ക്രാഫ്റ്റടായിരുന്നു. പിന്നെ ഇൗ രഹസ്യം എങ്ങനെ സൂക്ഷിക്കുമെന്നത് വെല്ലുവിളിയായിരുന്നു. ചിത്രത്തിൽ അഭനിയിച്ച പലർക്കും ക്ലൈമാക്സ് അറിയില്ലായിരുന്നു. ഞാൻ നായകനായതു കൊണ്ടു മാത്രം ജീത്തു എന്നോടതു പറഞ്ഞു.’ 

 

സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട ട്വിസ്റ്റ്  ഏതാണെന്ന ചോദ്യത്തിന് കോടതി രംഗമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നായിരുന്നു ജീത്തുവിന്റെ മറുപടി. ‘ജഡ്ജിയുടെ പ്രതികരണമാണ് എനിക്ക് ഇഷ്ടപ്പെട്ടത്. പക്ഷേ ബുക്കിന്റെ കാര്യം പറഞ്ഞപ്പോഴാണ് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതെന്നാണ് പലരും എന്നോടു പറഞ്ഞത്’ ജീത്തു പറഞ്ഞു.  ‘എല്ലാം പറയാമെന്നു മുരളി ഗോപിയോടു പറയുന്നതാണ് എനിക്ക് ഇഷ്ടപ്പെട്ട ട്വിസ്റ്റ്. പുള്ളിക്കു പോലും വിശ്വസിക്കാൻ വയ്യാത്ത കഥയാണ് ജോർജുകുട്ടി പറയുന്നത്. അതാണ് എനിക്ക് ഇഷ്ടപ്പെട്ട ട്വിസ്റ്റ്’ മോഹൻലാൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com