ADVERTISEMENT

സംവിധായകൻ ശങ്കറിന്റെ മകളുടെ വിവാഹ റിസപ്ഷൻ ഇളക്കിമറിച്ച് ബോളിവുഡ് താരം രൺവീർ സിങ്. രൺവീറിനൊപ്പം ഡാൻസ് ഫ്ലോറിൽ ആവേശത്തോടെ ചുവടു വച്ച് സംവിധായകൻ അറ്റ്ലീയും കയ്യടി നേടി. ഇരുവരുടെയും തകർപ്പൻ നൃത്തച്ചുവടുകൾ അതിഥികളെ ആവേശത്തിലാഴ്ത്തി. ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യയുടെ വിവാഹ റിസ്പ്ഷനിലാണ് ഹൈ എനർജി ഡാൻസ് പാക്കേജുമായി രൺവീറും അറ്റ്ലിയും ഒരുമിച്ചത്. 

തമിഴിലെ സൂപ്പർഹിറ്റ് ഡാൻസ് നമ്പറുകൾക്കാണ് രൺവീറും അറ്റ്ലിയും ചുവടു വച്ചത്. അപ്പടി പോട്, മാമധുരൈ തുടങ്ങിയ ഗാനങ്ങൾക്ക് ‍ഡപ്പാംകൂത്ത് ചുവടുകളുമായി അറ്റ്ലീ കളം നിറഞ്ഞപ്പോൾ അവ അനുകരിച്ച് രൺവീറും കാണികളെ അമ്പരപ്പിച്ചു. തത്തഡ് തത്തഡ്, ലുങ്കി ഡാൻസ് തുടങ്ങിയ ബോളിവുഡ് ഗാനങ്ങൾക്കും ഇരുവരും നിറഞ്ഞാടി. ഇവർക്കൊപ്പം കീബോർഡിൽ ആവേശം തീർത്ത് സ്റ്റീഫൻ ദേവസ്യയും വേദിയിൽ തിളങ്ങി. ഡാൻസ് ഫ്ലോറിൽ മാത്രമല്ല അതിഥികൾക്കൊപ്പവും രൺവീർ ചുവടു വച്ചു. 

ranveer-stephan-devasy-group

ശങ്കറിന്റെ അസോഷ്യേറ്റ് ആയി വർഷങ്ങൾ പ്രവർത്തിച്ചതിനു ശേഷമാണ് അറ്റ്ലീ സ്വതന്ത്രസംവിധായകനായത്. ആ അടുപ്പവും ഹൃദയബന്ധവും അറ്റ്ലീ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. വിവാഹചടങ്ങുകൾക്ക് നേതൃത്വം നൽകാൻ ശങ്കറിന്റെ വലംകൈ ആയി നിന്നതും അതിഥികൾക്കു വേണ്ട കാര്യങ്ങൾ നോക്കി നടത്തിയതും അറ്റ്ലീയായിരുന്നു. 

ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടർ കൂടിയായ തരുൺ കാർത്തിക്കാണ് ഐശ്വര്യയുടെ വരൻ. രജനികാന്ത്, കമൽഹാസൻ, മോഹൻലാൽ, നയൻതാര, വിഘ്നേശ് ശിവൻ, സൂര്യ, കാർത്തി, മണിരത്നം, സുഹാസിനി തുടങ്ങി വമ്പൻതാരനിര വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മൂന്നു മക്കളാണ് ശങ്കറിന്– ഐശ്വര്യയും അതിഥിയും അർജിത്തും. ഇതിൽ ഇളയമകൾ അതിഥി മാത്രമാണ് സിനിമയിലെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com