യപ് ടിവിയും ബിഎസ്എൻഎല്ലും കൈകോർത്ത് യപ് ടിവി സ്കോപ്
Mail This Article
×
ഇന്റർനെറ്റ് ടിവി സേവനദാതാക്കളായ യപ് ടിവി ബിഎസ്എൻഎല്ലുമായി ചേർന്ന് യപ് ടിവി സ്കോപ് എന്ന പേരിൽ വിവിധ ഒടിടി പ്ലാറ്റ്ഫോമുകൾ ഒറ്റ സബ്സ്ക്രിപ്ഷനിൽ അവതരിപ്പിക്കുന്നു. ലോകത്ത് ആദ്യമായി അവതരിപ്പിക്കപ്പെടുന്ന ആ പദ്ധതിയിൽ സോണി ലൈവ്,സീ5, തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളാണ് ഉണ്ടാവുക. ഉപഭോക്താക്കൾക്ക് ഇനി പല ഒടിടി ആപ്പുകൾ ഉപയോഗിക്കാതെ അവയുടെ ഉള്ളടക്കം ഒറ്റ പ്ലാറ്റ്ഫോമിൽ കാണാം.
പ്രേക്ഷകരുടെ താൽപര്യം മനസിലാക്കി വിവിധ ആപ്പുകളിലെ ഉള്ളടക്കങ്ങൾ ഡിസ്പ്ലേ ചെയ്യുന്ന യപ് ടിവി സ്കോപ് സ്മാർട് ടിവി, മൊബൈല്‍, ടാബ്‌ലറ്റ് തുടങ്ങിയ ഡിവൈസുകളിലെല്ലാം കാണാം. മുന്നൂറിലേറെ സ്പോർട്സ്. സിനിമാ, കിഡ്സ്, മ്യൂസിക് ടിവി ചാനലുകൾ, അഞ്ഞൂറിലേറെ ടിവി ഷോകൾ, വെബ് സീരീസുകൾ, എണ്ണായിരത്തിലധികം സിനിമകൾ തുടങ്ങിയവയെല്ലാം ഇതിലൂടെ പ്രേക്ഷകരിലേക്കെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.