Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ നാലു ഭീകരരെ വധിച്ചു; രണ്ടു സൈനികർക്കു വീരമൃത്യു

ശ്രീനഗർ∙ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ നാലു ജയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സൈനികർ വധിച്ചു. ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്കു വീരമൃത്യു. പുൽവാമയിലെ ലാം വനത്തിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചു വിവരം കിട്ടിയതിനെ തുടർന്നു സൈനികർ തിരച്ചിൽ നടത്തിയപ്പോഴാണു വെടിവയ്പുണ്ടായത്. അജയ് കുമാർ, ലത്തീഫ് ഗുജ്​റി എന്നിവരാണു വീരമൃത്യു വരിച്ച സൈനികർ. കൊല്ലപ്പെട്ട ഭീകരരുടെ പക്കൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു. കൊല്ലപ്പെട്ട ഭീകരരിൽ രണ്ടുപേർ വിദേശികളാണെന്നു കരുതുന്നു.