Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി പിന്തുണയോടെ എൻസി മുൻ നേതാവ് ശ്രീനഗർ മേയർ

junaid-azim-mattu ജുനൈദ് അസിം മട്ടു

ശ്രീനഗർ∙ നാഷനൽ കോൺഫറൻസ് (എൻസി) മുൻ നേതാവ് ജുനൈദ് അസിം മട്ടു ശ്രീനഗർ കോർപറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടു.

 ബിജെപിയുടെയും പീപ്പിൾസ് കോൺഫറൻസിന്റെയും പിന്തുണയോടെയാണു മട്ടു ജയിച്ചത്.

 കഴിഞ്ഞ സെപ്റ്റംബറിലാണ് എൻസി വിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലെ മുഖ്യ കക്ഷികളായ എൻസിയും പിഡിപിയും മൽസരിച്ചിരുന്നില്ല. 

4 വാർഡുകളിൽ സ്വതന്ത്രനായി മൽസരിച്ച മട്ടു മൂന്നിടത്തു ജയിച്ചു. 76 അംഗ കൗൺസിലിൽ മട്ടുവിനു 40 വോട്ടും കോൺഗ്രസ് സ്ഥാനാർഥി ഗുലാം റസൂൽ ഹജാമിന് 26 വോട്ടുമാണു കിട്ടിയത്. 

16 സീറ്റുള്ള കോൺഗ്രസ് ആണ് കോർപറേഷനിൽ ഏറ്റവും വലിയ ഒറ്റ കക്ഷി.  53 സ്വതന്ത്രരിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ മട്ടുവിനു ലഭിച്ചു. ഒപ്പം, ബിജെപിയുടെ 5 പേരുടെയും പീപ്പിൾസ് കോൺഫറൻസിന്റെ 4 പേരുടെയും.