ADVERTISEMENT

ബെംഗളൂരു ∙ ഗോവധ നിരോധന നിയമം കർണാടകയിൽ കർശനമായി ഉടൻ നടപ്പാക്കുമെന്ന പ്രഖ്യാപനം വന്നതോടെ  ഹോട്ടലുകളിൽ ബീഫ് ലഭ്യതയെച്ചൊല്ലി ആശങ്ക. നിയമ സഭയിൽ പാസാക്കിയ ബിൽ നിയമനിർമാണ കൗൺസിലിൽ അവതരിപ്പിക്കാൻ കഴിയാതെ വന്നതോടെ ഉടൻ ഓർഡിനന‍ൻസ് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ വ്യക്തമാക്കിയിരുന്നു. 

കന്നുകാലി കശാപ്പു നിരോധന നിയമഭേദഗതി പ്രകാരം 13 വർഷത്തിലധികം പ്രായമുള്ള പോത്തിനെയും എരുമയെയും മാത്രമേ കശാപ്പു ചെയ്യാൻ അനുമതിയുള്ളൂ. പശു, പശുക്കിടാവ്, കാള എന്നിവയെ കൊല്ലുന്നവർക്ക് 7 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ചുമത്താനാണു വ്യവസ്ഥ.

Content Highlights: Karnataka beef ban

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com