ADVERTISEMENT

കൊൽക്കത്ത ∙ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. ഡോക്ടർമാർക്കും ആരാധകർക്കും നന്ദി പറഞ്ഞ ഗാംഗുലി താൻ ഉടനെ സജീവമാകുമെന്നു വ്യക്തമാക്കി.

ഇപ്പോൾ ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ബ്രിസ്ബേനിൽ നടക്കുന്ന അവസാന ടെസ്റ്റ് ബഹിഷ്കരിക്കാനുള്ള ആലോചനയിലാണ്. കടുത്ത ക്വാറന്റീൻ വ്യവസ്ഥകൾ കൊണ്ടുവന്നാൽ കളി അവസാനിപ്പിച്ച് മടങ്ങാനാണ് പരിപാടി. ഇക്കാര്യത്തിൽ ഗാംഗുലിയുടെ തീരുമാനം നിർണായകമാണ്. മറ്റു പ്രശ്നങ്ങളില്ലെങ്കിൽ ഗാംഗുലി ഓസ്ട്രേലിയയ്ക്ക് പോയേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com