ADVERTISEMENT

ഇസ്‌‍‌ലാമാബാദ് ∙ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ 300 ഭീകരർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്റെ മുൻ നയതന്ത്ര പ്രതിനിധിയുടെ വെളിപ്പെടുത്തൽ. പാക്കിസ്ഥാനി ഉറുദു ചാനലിൽ വാർത്താ പരിപാടിയിലാണ് അഗാ ഹിലാലി ഇക്കാര്യം പറ​ഞ്ഞത്. 

പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി  2019 ഫെബ്രുവരി  26നു ബാലാക്കോട്ടിൽ ഭീകര പരിശീലന കേന്ദ്രങ്ങൾക്കു നേരേ നടത്തിയ വ്യോമാക്രമണത്തിൽ ഒട്ടേറെ ഭീകരർ കൊല്ലപ്പെട്ടതായി  ഇന്ത്യ നേരത്തേ തന്നെ വ്യക്തമാക്കിയെങ്കിലും അവിടെ ഭീകര സാന്നിധ്യമുണ്ടായിരുന്നതായോ ആർക്കെങ്കിലും ജീവഹാനി സംഭവിച്ചതായോ പാക്കിസ്ഥാൻ ഇതുവരെ അംഗീകരിച്ചിരുന്നില്ല.

രാജ്യാന്തര അതിർത്തി കടന്ന് ഇന്ത്യ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 300 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് അഗാ ഹിലാലി വ്യക്തമാക്കിയത്. 

Content Highlights: India killed over 300 in Balakot airstrikes: Agha Hilaly

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com