ADVERTISEMENT

പനജി ∙ ഗോവയിൽ നടന്ന 51–ാമതു ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സിനിമയ്ക്കുള്ള സുവർണ മയൂരം (40 ലക്ഷം രൂപ) രണ്ടാം ലോകയുദ്ധം പശ്ചാത്തലമായ ‘ഇൻ ടു ദ് ഡാർക്നസ്’ എന്ന ഡാനിഷ് സിനിമയ്ക്ക്. നാത്‌സി അധിനിവേശകാലത്തു ഡെന്മാർക്ക് ജനത കടന്നു പോയ സങ്കീർണവും ദുരന്തപൂർണവുമായ അവസ്ഥകളുടെ ആവിഷ്കാരമാണ് ആൻഡേഴ്സ് റെഫ്ൻ സംവിധാനം ചെയ്ത ഈ ചിത്രം.

9 ദിവസത്തെ മേളയിൽ 224 സിനിമകളാണു പ്രദർശിപ്പിച്ചത്. കോവിഡ് മൂലം ഓൺലൈൻ പ്രദർശനങ്ങളുമുണ്ടായിരുന്നു. സമാപന ചിത്രമായി കിയോഷി കുറുസോവയുടെ ‘വൈഫ് ഓഫ് എ സ്പൈ’ (ജാപ്പനീസ്) പ്രദർശിപ്പിച്ചു. ഇന്ത്യൻ പഴ്സനാലിറ്റി പുരസ്കാരം മുതിർന്ന അഭിനേതാവും സംവിധായകനും ഗായകനുമായ ബിശ്വജിത് ചാറ്റർജിക്കു സമ്മാനിച്ചു. ഗോവ ഗവർണർ ഭഗത്‍സിങ് കോശിയാരി, മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവർ സമാപനച്ചടങ്ങിൽ സംബന്ധിച്ചു.

English Summary: IFFI Concludes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com