ADVERTISEMENT

മുംബൈ ∙ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി കാർ കണ്ടെത്തിയ സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു പുറത്തുവന്ന കത്ത് വ്യാജമാണെന്നു മുംബൈ പൊലീസ്.

സമൂഹമാധ്യമമായ ടെലഗ്രാമിൽ  ജയ്ഷ് ഉൽ ഹിന്ദ് എന്ന സംഘടനയുടെ പേരിൽ  പോസ്റ്റ് ചെയ്ത കത്തിലായിരുന്നു അവകാശവാദം. ഇതു വാർത്തയായതിനു പിന്നാലെ കത്തു നിഷേധിച്ച് ജയ്ഷ് ഉൽ ഹിന്ദിന്റെ പേരിൽ തന്നെ മറ്റൊരു പോസ്റ്റ് എത്തി. മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കത്തും സംഘടനയും തമ്മിൽ ബന്ധമില്ലെന്നു സ്ഥിരീകരിച്ചത്.

English Summary: Letter found near Mukesh Ambani fake says mumbai police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com