കലാമിന്റെ മൂത്ത സഹോദരൻ അന്തരിച്ചു
Mail This Article
×
ചെന്നൈ∙ മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിന്റെ മൂത്ത സഹോദരൻ എ.പി.ജെ.മുഹമ്മദ് മുത്തു മീര ലബ്ബൈ മരയ്ക്കാർ (104) അന്തരിച്ചു. കബറടക്കം ഇന്നു രാമേശ്വരത്തു നടക്കുമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു. കലാമിന്റെ പേരിലുള്ള എ.പി.ജെ.അബ്ദുൽകലാമം ഇന്റർനാഷനൽ ഫൗണ്ടേഷന്റെ ട്രസ്റ്റികളിലൊരാളായിരുന്നു. കഴിഞ്ഞ നവംബറിൽ കുടുംബാംഗങ്ങൾക്കൊപ്പം 104-ാം ജന്മദിനം ആഘോഷിച്ചിരുന്നു. 3 മക്കളുണ്ട്.
Content Highlights: Abdul Kalam's brother passes away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.