ADVERTISEMENT

ന്യൂഡൽഹി∙ ആരോഗ്യ സംരക്ഷണ പദ്ധതികളിലൂടെയും ചുരുങ്ങിയ ചെലവിൽ മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെയും പ്രതിവർഷം 50,000 കോടി രൂപയുടെ നേട്ടമാണ് രാജ്യത്തെ ജനങ്ങൾക്കുണ്ടാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കാനായി ആരംഭിച്ച ജനൗഷധിയുടെ 7,500 ാമതു ശാഖയ്ക്ക് ഷില്ലോങ്ങിൽ തുടക്കമിട്ടു വിഡിയോ യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി. 

മാർച്ച് 1ന് ആരംഭിച്ച ജനൗഷധി വാരാഘോഷത്തിന്റെ സമാപനവുമായിരുന്നു ഇന്നലെ.

കുറഞ്ഞ വിലയ്ക്ക് 75 ഇനം ആയുഷ് ഔഷധങ്ങൾ വിൽക്കുന്ന ജനൗഷധി ശാഖകൾ 6 വർഷം കൊണ്ടാണ് 100 ൽനിന്ന് 7,500 ലെത്തിയത്. 10,000 ൽ എത്തിക്കുകയാണു ലക്ഷ്യം. വിലക്കുറവിൽ മരുന്നു ലഭിക്കുന്ന സൗകര്യം ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മോദി അഭ്യർഥിച്ചു.

 

Content Highlights: Modi on developments in medical department

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com