ADVERTISEMENT

ലക്നൗ ∙ ജയിലിൽനിന്ന് അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുക്താർ അൻസാരി (63) അന്തരിച്ചു. ഇന്നലെ രാത്രിയാണ് ഛർദിയെത്തുടർന്ന് അൻസാരിയെ ബന്ദയിലെ റാണി ദുർഗാവതി മെഡിക്കൽ കോളജിൽ എത്തിച്ചത്. അൽപസമയത്തിനകം മരിച്ചെന്നും ‌ഹൃദയാഘാതമാണു കാരണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

മൗ സദാർ സീറ്റിൽനിന്ന് 5 തവണ എംഎൽഎയായിരുന്ന അൻസാരി അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു പൊലീസ് അറിയിച്ചു. മരണത്തെത്തുടർന്ന് സംസ്ഥാനത്തുടനീളം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ബന്ദ, മൗ, ഗാസിപ്പുർ, വാരാണസി എന്നിവിടങ്ങളിൽ അധികസുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു. 

ചൊവ്വാഴ്ച വയറുവേദനയെത്തുടർന്ന് മുക്താർ അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അൻസാരിക്കു ജയിലിൽവച്ച് വിഷം നൽകിയെന്ന് സഹോദരൻ ഗാസിപ്പുർ എംപി അഫ്സൽ അൻസാരി ആരോപിച്ചിരുന്നു. 

English Summary:

Death of Mukhtar Ansari; Prohibition in Uttar Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com