ADVERTISEMENT

ന്യൂഡൽഹി ∙ വീസ പുതുക്കിനൽകാൻ കേന്ദ്രം വിസമ്മതിച്ചതിനു പിന്നാലെ ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ (എബിസി) ദക്ഷിണേഷ്യ ബ്യൂറോ ചീഫ് അവനി ഡയസ് ഇന്ത്യ വിട്ടു. റിപ്പോർട്ടിങ് അതിരുകടക്കുന്നതായി ആരോപിച്ചാണ് ശ്രീലങ്കൻ–ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകയുടെ വീസ പുതുക്കി നൽകാതിരുന്നത്.

ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ കാനഡ മേധാവിയായ ഹർദീപ് സിങ് നിജ്ജാറിന്റെ വധം ഉൾപ്പെടെ ഒട്ടേറെ സംഭവങ്ങളിൽ വിശകലന റിപ്പോർട്ടുകൾ തയാറാക്കിയ അവനിക്ക് ലോക്സഭാ തിരഞ്ഞെടുപ്പു റിപ്പോർട്ടിങ്ങിനുള്ള അനുമതിയും ലഭിച്ചിരുന്നില്ല. എബിസി വാർത്താ പരമ്പരയിൽ നിജ്ജാർ വധത്തെക്കുറിച്ചുള്ള എപ്പിസോഡിന് ഇന്ത്യയിൽ യുട്യൂബ് വിലക്കും ഏർപ്പെടുത്തി. 

ഓസ്ട്രേലിയൻ സർക്കാർ ഇടപെട്ടതോടെ 2 മാസത്തേക്കു കൂടി വീസ നീട്ടിക്കൊടുത്തെങ്കിലും 19ന് മടക്കയാത്രയ്ക്ക് തൊട്ടുമുൻപു മാത്രമാണ് അക്കാര്യം അറിയിച്ചതെന്ന് അവനി സമൂഹമാധ്യമത്തിൽ കുറിച്ചു. കഴിഞ്ഞ രണ്ടര വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുകയായിരുന്നു.

English Summary:

Government of India will not renew visa; Australian journalist Avani Dias left India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com