ADVERTISEMENT

ബെംഗളൂരുവിൽ ജീവിതം അങ്ങനെയാണ്. വർക് ഫ്രം ഹോം, വർക് ഫ്രം ഓഫിസ് ഇവ പോലെ തന്നെ പോപ്പുലർ ആവുകയാണ് വർക് ഫ്രം ട്രാഫിക്. ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീളുമ്പോൾ സ്കൂട്ടറിൽ ഇരുന്നുപോലും ഓൺലൈൻ യോഗത്തിൽ പങ്കെടുക്കേണ്ടി വരും.

ഇത്തരമൊരു ദൃശ്യമാണിപ്പോൾ ടെക്കികൾക്കിടയിൽ വൈറൽ. വാഹനങ്ങളുടെ നീണ്ട കുരുക്കിനിടയിൽ സ്കൂട്ടറിൽ ഇരിക്കുന്ന പെൺകുട്ടി മൊബൈൽ സ്ക്രീനിലൂടെ ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുന്നതാണു കാഴ്ച. 

വർക്ക് ഫ്രം ട്രാഫിക്– ബെംഗളൂരുവിലെ ഒരു സാധാരണ ദിവസം എന്ന അടിക്കുറിപ്പോടെയാണു ചിത്രം പ്രചരിക്കുന്നത്. കുറച്ചുനാൾ മുൻപ് സ്കൂട്ടറിൽ പിന്നിലിരിക്കുന്നയാൾ ലാപ്ടോപ് തുറന്നുവച്ച് സൂം മീറ്റിങ്ങിൽ പങ്കെടുക്കുന്ന ദൃശ്യവും തിയറ്ററിനുള്ളിലിരുന്നു ജോലി ചെയ്യുന്നതും ഹിറ്റായിരു

English Summary:

Bengaluru the tech city, has proved that you can work from anywhere

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com