ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിലെന്നപോലെ മറ്റു സംസ്ഥാനങ്ങളിലും പോളിങ്ങിൽ ഇടിവ്. ദേശീയ തലത്തിൽ ആദ്യഘട്ട വോട്ടെടുപ്പിൽ 4.4% ആയിരുന്നു ഇടിവെങ്കിൽ ഇന്നലെ രണ്ടാം ഘട്ടത്തിൽ ഏകദേശം 6% ഇടിവുണ്ടെന്നാണ് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യഘട്ട പോളിങ്ങിലെ ഇടിവിനെത്തുടർന്നുള്ള പരിഭ്രാന്തിയിലാണ് ബിജെപി വിദ്വേഷപ്രസംഗങ്ങളിലേക്കു തിരിഞ്ഞതെന്നു വിലയിരുത്തലുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു കടുത്ത പ്രസംഗങ്ങൾ നടത്തിയ രാജസ്ഥാനിൽ എന്നിട്ടും ഇന്നലെ പോളിങ് 2019നെ അപേക്ഷിച്ച് 4% കുറഞ്ഞു. ആദ്യഘട്ടത്തിൽ 6.26% ആയിരുന്നു ഇടിവ്. മധ്യപ്രദേശിൽ 9.4%, ബംഗാളിൽ 8.82%, യുപിയിൽ 7.33%, ബിഹാറിൽ 5.19%, അസമിൽ 4.14% മഹാരാഷ്ട്രയിൽ 3.18% എന്നിങ്ങനെയാണ് ഇടിവ്. ഇവയിൽ ബംഗാൾ ഒഴികെയെല്ലാം 2019ൽ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങളാണ്. കർണാടക, ഛത്തീസ്ഗഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് 2019ലെ അപേക്ഷിച്ച് ഇക്കുറി പോളിങ്ങിൽ കാര്യമായ കുറവില്ലാത്തത്. 

English Summary:

Decrease in polling in second phase in loksabha Elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com