ADVERTISEMENT

ന്യൂഡൽഹി∙ എംപ്ലോയീസ് പ്രൊവി‍ഡന്റ് ഫണ്ടിന്റെ വിഹിതം 24 ശതമാനമായി (12% തൊഴിലാളിയും 12% തൊഴിലുടമയും) മൂന്ന് മാസം കൂടി തുടരാൻ കേന്ദ്രമന്ത്രിസഭാ അംഗീകാരം. 2020 ജൂൺ മുതൽ ഓഗസ്റ്റ് വരെ ഇതു തുടരാനാണ് അനുമതി നൽകിയിരിക്കുന്നത്. 72 ലക്ഷം തൊഴിലാളികൾക്ക് ഇതിന്റെ നേട്ടം ലഭിക്കുമെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പ്രതികരിച്ചു. പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി ഈ വർഷം നവംബർ വരെ നീട്ടുന്നതായി ധനമന്ത്രി നിർമല സീതാരാമൻ നേരത്തേ പറഞ്ഞിരുന്നു. ഇക്കാര്യവും ജാവഡേക്കർ സ്ഥിരീകരിച്ചു.

English Summary: Cabinet approves extension of EPF contribution of 24 % till August 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com