ADVERTISEMENT

ബെംഗളൂരു∙ ബഹിരാകാശത്തേക്കു മനുഷ്യനെ എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതി വൈകുമെന്ന് ഐഎസ്ആര്‍ഒ മേധാവി കെ.ശിവന്‍. കോവിഡ് കാരണം പദ്ധതിയുടെ റോക്കറ്റ്  നിർമാണം മുൻ നിശ്ചയിച്ചതു പോലെ  മുന്നോട്ടു പോകുന്നില്ല. ഇസ്രോയുടെ  വിവിധ  കേന്ദ്രങ്ങളിലെ എഴുപതില്‍ അധികം ശാസ്ത്രജ്ഞർക്ക്  വൈറസ്  ബാധ ഉണ്ടായി. 

ആസൂത്രണം  ചെയ്ത  പോലെ  പദ്ധതി  മുന്നോട്ടു  കൊണ്ടു  പോകാൻ  നിലവിലെ  സാഹചര്യത്തിൽ  ബുദ്ധിമുട്ടാണെന്നും ഇസ്രോ ചെയർമാൻ കെ. ശിവൻ  പറഞ്ഞു. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ദൗത്യം അടുത്ത വർഷം ഡിസംബറിൽ നടത്താനാണു ലക്ഷ്യമിട്ടിരുന്നത്. 

രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ 75–ാം വാർഷികത്തിന്റെ ഭാഗമായാണു ബഹിരാകാശ പദ്ധതി പ്രഖ്യാപിച്ചത്. 10,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന സ്വപ്നപദ്ധതിക്ക് ബാഹുബലി ജിഎസ്എൽവി മാർക്ക് ത്രീ വിക്ഷേപണ വാഹനമായിരിക്കും ഉപയോഗിക്കുക.

English Summary: Gaganyaan will be slightly delayed due to covid 19 pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com