ADVERTISEMENT

തിരുവനന്തപുരം∙ ഓൺലൈൻ റമ്മികളിച്ച് പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കുറ്റിച്ചല്‍ സ്വദേശി വിനീത് (28) ആണ് വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ചത്. ഒരു വർഷമായി ഓൺലൈൻ റമ്മി കളിയുടെ അടിമയായിരുന്ന വിനീതിന് 21 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായതായി ബന്ധുക്കൾ പറയുന്നു. സ്വകാര്യ ലോൺ കമ്പനികളിൽ നിന്ന് ലോൺ എടുത്താണ് വിനീത് റമ്മി കളിച്ചിരുന്നത്.

വീടിനടുത്തുള്ള പറമ്പിലാണ് യുവാവ് തൂങ്ങിമരിച്ചത്. ഐഎസ്ആർഒയിലെ കരാർ ജീവനക്കാരനാണ് വിനീത്. ലോക്ഡൗൺ സമയത്ത് കൂടുതലായി കളിക്കാനാരംഭിച്ചു. 21 ലക്ഷം രൂപ കടബാധ്യത വന്നതോടെയാണ് വിനീത് സംഭവം വീട്ടുകാരെ അറിയിക്കുന്നത്. വീട്ടുകാരുടെ സഹായത്തോടെ കുറച്ച് പണം കടം വീട്ടി. തുടർന്ന് വിനീത് വീട്ടിൽ നിന്നിറങ്ങി പോവുകയായിരുന്നു.

വീട്ടുകാർ പൊലീസിനു പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിനീതിനെ തിരികെ കൊണ്ടുവരികയായിരുന്നു. കുറച്ച് നാളുകൾ വിഷാദ രോഗത്തിന് അടിമയായിരുന്ന വിനീത് പിന്നീടാണ് ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തത്.

English Summary: Youth commits suicide after losing money in online rummy game

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com