ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് പൈനാപ്പിൾ വില ഇടിഞ്ഞ സാഹചര്യത്തിൽ കൃഷിക്കാരിൽനിന്ന് ‘എ’ ഗ്രേഡ് പൈനാപ്പിൾ കിലോയ്ക്ക് 15 രൂപയ്ക്ക് സംഭരിക്കാൻ മന്ത്രി വി.എസ്.സുനിൽകുമാർ നിർദേശം നൽകി. ഹോർടികോർപിനും വാഴക്കുളം അഗ്രോ പ്രോസസിങ് സെന്ററിനുമാണ് നിർദേശം നൽകിയത്.

കഴിഞ്ഞ വർഷം ഈ സീസണിൽ 25 രൂപ ഉണ്ടായിരുന്ന പൈനാപ്പിളിന് ഇപ്പോൾ 14 രൂപ പോലും ലഭിക്കുന്നില്ല. കോവിഡ് മൂലമുണ്ടായ പ്രതിസന്ധി സാരമായി പൈനാപ്പിൾ കർഷകരെ ബാധിച്ചു. കയറ്റി അയയ്ക്കാൻ സാധിക്കാത്തതും വിലയിടിവിന് കാരണമായി.

Content Highlights: Pineapple procurement Kerala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com