ADVERTISEMENT

തിരുവനന്തപുരം ∙ സോളർ പീഡനക്കേസ് സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനം. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണിത്. കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി.അനിൽകുമാർ, ഹൈബി ഈഡൻ, ബിജെപി നേതാവ് എ.പി.അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരെയാണ് പരാതി. 

അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ കത്തിൽ സിബിഐ അന്വേഷണം ആശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിന് അയയ്ക്കും.

സോളാര്‍ കേസ് യുഡിഎഫിനെതിരെ രാഷ്ട്രീയ ആയുധമാക്കുന്നതിനോട് സിപിഎമ്മില്‍ വിയോജിപ്പ് ഉള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു. സോളര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത് ഇടതുമുന്നണിക്ക് ഗുണകരമാവില്ലെന്നായിരുന്നു വിലയിരുത്തല്‍. ഇതെല്ലാം തള്ളിയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം. 

English Summary:  CBI will investigate solar rape case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com