ADVERTISEMENT

ന്യൂ‍ഡൽഹി∙ രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1,84,408 ആയി കുറഞ്ഞു. ഇതുവരെ ആകെ രോഗം ബാധിച്ചവരുടെ 1.73 ശതമാനം ആണ് ഇത്. ഞായറാഴ്ച രാവിലെ എട്ടുമണി വരെയുള്ള കണക്കുകൾ പ്രകാരം, ഏതാണ്ട് 16 ലക്ഷത്തോളം പേർ (15,82,201) കോവിഡ് വാക്സീൻ സ്വീകരിച്ചുകഴിഞ്ഞു. 24 മണിക്കൂറിനിടെ, 3512 സെഷനുകളിലായി രണ്ടുലക്ഷത്തോളം പേർക്ക് (1,91,609) വാക്സിൻ ലഭ്യമാക്കി. ഇതുവരെ 27,920 സെഷനുകളാണ്സംഘടിപ്പിച്ചത്.

ഒരു ദശലക്ഷം വാക്സീൻ ഡോസുകൾ വിതരണം ചെയ്യാൻ ഇന്ത്യയ്ക്ക് ആറു ദിവസം മാത്രമാണ് വേണ്ടി വന്നത്. യുകെ 18 ദിവസവും, യുഎസ് 10 ദിവസവും എടുത്താണ് ഒരു ദശലക്ഷം എന്ന നേട്ടം സ്വന്തമാക്കിയത്. 

രാജ്യത്ത് ഇതുവരെ 10,316,786 പേരാണ് രോഗമുക്തി നേടിയത്. 96.83 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. പുതിയതായി രോഗമുക്തി നേടിയവരിൽ 84.30 ശതമാനവും 10 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ ആണ്. 5283 പേർ സുഖം പ്രാപിച്ച കേരളത്തിലാണ് ശനിയാഴ്ച ഏറ്റവും കൂടുതൽ രോഗമുക്തി ഉണ്ടായത്. മഹാരാഷ്ട്രയിൽ 3694 പേർക്ക് ആണ് ശനിയാഴ്ച കോവിഡ് ഭേദമായത്. 

24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 14,849 കേസുകളാണ്. ഇതിൽ 80.67 ശതമാനവും ആറു സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ ആണ്. ശനിയാഴ്ച 6960 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ച കേരളമാണ് പട്ടികയിൽ ഒന്നാമത്. മഹാരാഷ്ട്രയിൽ 2697 പേർക്കും കർണാടകയിൽ 902 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

ശനിയാഴ്ച രേഖപ്പെടുത്തിയ 155 കോവിഡ് മരണങ്ങളിൽ 79.35 ശതമാനവും 7 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ ആണ്. മഹാരാഷ്ട്രയിൽ 56, കേരളത്തിൽ 23, ഡൽഹിയിൽ 10 മരണങ്ങളാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്.

English Summary: Covid active cases in India is in a decrease mode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com