ADVERTISEMENT

പെരിയ∙ ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ രംഗത്തെ മാറ്റിമറിക്കുമെന്നും സമഗ്ര മാറ്റത്തിന് വഴിയൊരുക്കുമെന്നും കേരള കേന്ദ്ര സർവകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ എച്ച്. വെങ്കടേശ്വര്‍ലു. സർവകലാശാലയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയായ അര്‍ത്ഥത്തില്‍ നയം നടപ്പിലാക്കാന്‍ എല്ലാവരോടും അദ്ദേഹം ആഹ്വാനം ചെയ്തു. വിദ്യാർഥികളാണ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നത്. അതിനാല്‍ സമൂഹത്തിന്റെ വികസനത്തിലും പുരോഗതയിലും സർവകലാശാലകള്‍ക്ക് പ്രധാന പങ്കുണ്ട്. സമൂഹത്തിന് വേണ്ടിയാകണം സർവകലാശാലകളുടെ പ്രവര്‍ത്തനം.

കേരള കേന്ദ്ര സർവകലാശാല കൗമാര ഘട്ടത്തിലാണ്. ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ സർവകലാശാലയുടെ സംസ്‌കാരത്തിലും അടിസ്ഥാന മൂല്യങ്ങളിലും അടുത്ത നൂറ് വര്‍ഷം പ്രതിഫലനമുണ്ടാക്കും. പരസ്പര ബഹുമാനവും വിശ്വാസവും വളര്‍ത്തണം. തൊഴില്‍ നൈതികത കാത്തുസൂക്ഷിക്കണം. പരസ്പര സാഹോദര്യവും വിദ്യാർഥികളുടെ വികസനവും അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിനുമാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സർവകലാശാലയുടെ നേതൃത്വത്തില്‍ നടന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കുവഹിച്ചവരെ ചടങ്ങില്‍ ആദരിച്ചു. രജിസ്ട്രാര്‍ ഇന്‍ ചാർജ് പ്രൊഫ. പ്രതാപചന്ദ്ര കുറുപ്പ്, അക്കാദമിക് ഡീന്‍ പ്രൊഫ കെ.പി. സുരേഷ്, അധ്യാപകര്‍, വിദ്യാർഥികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്റ്റുഡന്റ്‌സ് വെല്‍ഫയര്‍ ഡീന്‍ പ്രൊഫ. കെ.അരുണ്‍കുമാര്‍, എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ഡോ.രഞ്ജിത്ത് കുമാവത്ത്, സെക്യൂരിറ്റി ഓഫീസര്‍ ശ്രീജിത്ത് വി. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 English Summary :New Education Policy is a game changer: Vice Chancellor Prof. H.Venkateswarlu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com