ADVERTISEMENT

മലപ്പുറം∙ കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട് എത്തി ഹൈദരലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തി. നിലവിലെ രാഷ്‌ട്രീയ സാഹചര്യം ചർച്ച ചെയ്‌തെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സീറ്റ് വിഭജനം ചർച്ചയായില്ലെന്നാണ് ഇരുകൂട്ടരുടെയും നിലപാട്.

8.45 ഓടെ പാണക്കാട് എത്തിയ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈദരലി തങ്ങൾ അടക്കമുള്ള ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. ചർച്ച മുക്കാൽ മണിക്കൂറോളം നീണ്ടു.

തിരഞ്ഞെടുപ്പ് സമിതി ചെയർമാനായി നിയോഗിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഉമ്മൻ ചാണ്ടി പാണക്കാട് എത്തുന്നത്. സംസ്ഥാന സർക്കാർ സിബിഐക്ക് വിട്ട സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്ക് ലീഗ് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ പിന്തുണ ഒന്നുകൂടി ഊട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യവും കൂടിക്കാഴ്ചയ്ക്ക് പിന്നിലുണ്ട്. എന്നാൽ സൗഹൃദ സന്ദർശനം മാത്രമെന്ന് ഉമ്മൻ ചാണ്ടിയു രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

കരിപ്പൂരിൽ വന്നിറങ്ങിയ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും കോൺഗ്രസ്- ലീഗ് നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി സംഭവിച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ അത് ആവർത്തിക്കില്ലെന്ന് നേതാക്കൾ രാഹുൽ ഗാന്ധിക്ക് ഉറപ്പു നൽകി. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ രാഹുൽ ഗാന്ധിയോട് വിശദീകരിച്ചു.

English Summary: Oommen Chandy and Ramesh Chennithala visited Panakkad Hyderali Shihab Thangal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com