ADVERTISEMENT

തിരുവനന്തപുരം∙ ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പച്ചക്കറി വില കൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി കച്ചവടക്കാർ. ഇത് വരും ദിവസങ്ങളില്‍ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കും. നിലവില്‍ ചെറിയുള്ളിയുടെ വില  കിലോയ്ക്ക് നൂറിനു മുകളിലാണ്.

ലോക്ഡൗണിനു ശേഷം പതിയെ കരകയറിയതാണ് പച്ചക്കറി വിപണി. എന്നാല്‍ ദിനം പ്രതിയുള്ള ഇന്ധനവില വര്‍ധനവ് കച്ചവടക്കാരുടെ നിലനില്‍പ്പുതന്നെ അവതാളത്തിലാക്കുകയാണ്. പച്ചക്കറി എത്തിക്കാനായുള്ള ലോറി വാടക രണ്ടായിരം രൂപ വച്ചാണ് കൂടിയത്. ഈ വാടക വര്‍ധന പച്ചക്കറി വിലയില്‍  വരുദിവസങ്ങളില്‍ പ്രതിഫലിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

നിലവില്‍ പച്ചക്കറി വില പതിയെ കൂടിവരുന്നുണ്ട്. കഴിഞ്ഞമാസം മുപ്പതിന് 55 രൂപയുണ്ടായിരുന്ന ചെറിയുള്ളിയുടെ വില ഇപ്പോള്‍ മൊത്ത വിപണിയില്‍ 120 രൂപയാണ്.

കര്‍ഷകരുടെ പ്രതിഷേധവും ആവശ്യത്തിനുള്ള പച്ചക്കറികള്‍ എത്താതതും വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ധന വിലക്കൊപ്പം പാചക വാതക വിലക്കയറ്റവും സഹിക്കുന്ന സാധാരണക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കും പച്ചക്കറിയുടെ വില വര്‍ധന.

English Summary: Hike in fuel price begins to have a cascading effect on essentials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com